ലൈംഗിക പീഡനം; സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ദില്ലി: സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലൈംഗിക പീഡനക്കേസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വേണ്ടവിധം നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊല്‍ക്കത്തിയില്‍ സര്‍ക്കാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടും തനിക്ക് രക്ഷയില്ലെന്ന് പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ ഗുരുതരമായ ആരോപണമാണുന്നയിക്കുന്നത്. ആത്മഹത്യാകുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളും ഇവിടെ ലൈംഗിക പീഡനത്തിനിരയാകുന്നുണ്ടെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരാതി പറഞ്ഞിരുന്നു.

ഒരിക്കല്‍ ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായാല്‍ അവര്‍ക്ക് പിന്നെ അതിജീവിക്കുക ബുദ്ധിമുട്ടാണ്. ബലാത്സംഗം ചെയ്ത് മതിയായില്ലെങ്കില്‍ തന്നെ തിന്നുകൊള്ളുയെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. തന്നെ ബലമായി ഒരു കടലാസില്‍ ഒപ്പുവെപ്പിക്കാന്‍ ശ്രമിച്ചു. പീഡനക്കാര്യം പരാതിപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നീട് പല കാര്യങ്ങളിലും ഇത് തുടരേണ്ടിവരും. പലതരത്തിലും മാനസികമായും ശാരിരികമായുമുള്ള പീഡിനത്തെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.












Click it and Unblock the Notifications