കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന് വേണ്ടി പെണ്‍കുട്ടിയുടെ അതിസാഹസികത; ഒടുവില്‍ ചെന്നുപ്പെട്ടത് പോലീസ് പിടിയില്‍

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രണയിക്കുന്നവര്‍ക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യുന്നവ കാമൂകി-കാമുകന്‍മാരെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. പ്രണയിക്കുന്നവര്‍ക്ക് വേണ്ടി അവര്‍ എന്ത് വെല്ലുവിളിയും ഏറ്റെടുക്കും, എന്ത് സഹസികതയും വേണമെങ്കില്‍ ചെയ്യും. അത്തരത്തില്‍ സ്വന്തം കാമുകന് വേണ്ടി ഒരു സാഹസികത കാട്ടി പുലിവാല് പിടിച്ചിരിക്കുകയാണ് കൊല്‍ക്കത്തയിലെ സുസ്മിത മലോകര്‍ എന്ന പെണ്‍കുട്ടി. കൊല്‍ക്കത്ത ജയിലില്‍ ശിക്ഷയനുഭവിക്കുന്ന തന്റെ കാമുകന് വേണ്ടി സുസ്മിക മലോകര്‍ ചെയ്ത സാഹസികത ആരേയും ഒന്ന് ഞെട്ടിക്കുന്നതാണ്.

ജയില്‍ അധികാരികളുടെ പരിശോധനയില്‍ അവരുടെ കണ്ണുവെട്ടിച്ച് കാമുകനായ ഭഗീരഥ് സര്‍ക്കാറിന് ഹെറോയിന്‍ ഉള്‍പ്പടേയുള്ള ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുത്തായിരുന്നു കാമുകനോടുള്ള സ്‌നേഹം സുസ്മിത പ്രകടിപ്പിച്ചത്. പരിശോധനയില്‍ ഹെറോയിന്‍ കടത്തുന്നു എന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് സുസ്മിതയെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ടാല്‍കം പൗഡറില്‍

ടാല്‍കം പൗഡറില്‍

സുസ്മിതയുടെ കാമുകനായ ഭഗീരഥ് സര്‍ക്കാര്‍ ഒരു കേസില്‍പ്പെട്ട് കഴിഞ്ഞ അഞ്ചുമാസമായി വിചാരണ തടവുകാരനായി കൊല്‍ക്കത്ത ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം കാമുകനെ കാണാനായി ജയിലില്‍ എത്തിയ സുസ്മിത ഭഗീരഥിന് ടാല്‍കം പൗഡര്‍ നല്‍കുന്നത് ജയില്‍ വാര്‍ഡര്‍മാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ടാല്‍കം പൗഡര്‍ ബോട്ടില്‍ പിടിച്ചെടുത്ത് പരിശോധന നടത്തിയപ്പോഴാണ് ഇതില്‍ ഹെറോയില്‍ ആണെന്ന് കണ്ടെത്തിയത്.

രണ്ടാം തവണ

രണ്ടാം തവണ

ടാല്‍കം പൗഡര്‍ ബോട്ടിലില്‍ നടത്തിയ പരിശോധനയില്‍ 200 ഗ്രാം ഹെറോയിനാണ് കൊല്‍ക്കത്ത ജയില്‍ അധികൃതര്‍ പിടിച്ചെടുത്തത്. രണ്ടാം തവണയാണ് സുസ്മിത ഭഗീരഥിനെ കാണാനായി ജയിലിലെത്തുന്നത്. മുമ്പ് വന്നപ്പോഴും സുസ്മിത ഇത്തരത്തില്‍ ലഹരിവസ്തുക്കള്‍ തന്റെ കാമുകന് എത്തിച്ചു നല്‍കിയിട്ടുണ്ടാകാം എന്ന് ജയില്‍ അധികൃതര്‍ സംശയിക്കുന്നു. സുസ്മിതയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി

മയക്കുമരുന്ന് കണ്ണി

മയക്കുമരുന്ന് കണ്ണി

സുസ്മിത മയക്കുമരുന്ന് സംഘത്തിന്റെ കണ്ണിയാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സുസ്മിതയുടെ പേരില്‍ നിലവില്‍ കേസൊന്നും ഉണ്ടായിരുന്നില്ല. ഇവരുടെ കാമുകനായ ഭഗീരഥ് മയക്കു മരുന്ന് കേസിലും വധശ്രമത്തിലും പ്രതിയാണ്. സുസ്മിത ജയിലില്‍ എത്തിച്ച ഇരുന്നൂറ് ഗ്രാമോളമുള്ള ഹെറോയിന്‍ ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിലേറെ ഉള്ളതാണ്. അതിനാല്‍ തന്നെ ഇത്ര കൂടുതല്‍ ഹെറോയിന്‍ എത്തിച്ചത് ജയിലിലെ സഹതടവുകാര്‍ക്കും കൂടി ഉപയോഗിക്കാനാണെന്ന് പോലീസ് കരുതുന്നു.

ഡോക്ടറും

ഡോക്ടറും

അലിപോറിലെ സെന്‍ട്രല്‍ കറക്ഷണല്‍ ഹോമിലെ തടവുകാരന്‍ മൊബൈല്‍ ഫോണും മയക്കുമരുന്നും മദ്യവും എത്തിച്ചു നല്‍കിയ സര്‍ക്കാര്‍ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈന്യത്തില്‍ ഡോക്ടറായിരുന്നു ഇയാള്‍ പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപയും രണ്ടു കിലോ കഞ്ചാവും നാലു ലിറ്റര്‍ മദ്യവുമായിരുന്നു പോലീസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന.

English summary
College student caught supplying heroin to boyfriend in Kolkata jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X