Get Updates
Get notified of breaking news, exclusive insights, and must-see stories!

സെൽഫിയിൽ മതിമറന്ന് വിദ്യാർത്ഥികൾ.. കുളത്തിൽ മുങ്ങിത്താണ് കൂട്ടുകാരന് ദാരുണ അന്ത്യം

ബെംഗളൂരു: പുതുതലമുറയുടെ സെല്‍ഫിഭ്രമം പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. സെല്‍ഫിയില്‍ മതിമറന്ന് സ്വന്തം കൂട്ടുകാരന്‍ മരണത്തിലേക്ക് മുങ്ങിപ്പോകുന്നത് പോലും കണ്ടില്ല ഇവര്‍. ബെംഗളൂരുവിലാണ് അതിദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഒരു കൂട്ടം ആണ്‍കുട്ടികള്‍ നീന്തല്‍കുളത്തില്‍ നിന്ന് സെല്‍ഫി പകര്‍ത്തുന്നതിനിടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വിദ്യാര്‍ത്ഥികള്‍ എടുത്ത ഫോട്ടോയില്‍ കൂട്ടുകാരന്‍ മുങ്ങിത്താഴുന്നത് കാണാം. പക്ഷേ കൂട്ടുകാരന്റെ മരണവെപ്രാളം ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല.

selfie

ജയനഗര്‍ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിയായ ജി വിശ്വാസ് എന്ന പതിനേഴ്കാരനാണ് മുങ്ങിമരിച്ചത്. എന്‍സിസി ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് 24 അംഗ സംഘം റാവുഗൊഡ്‌ലുവില്‍ എത്തിയത്. ട്രക്കിങ്ങിനിടെ പന്ത്രണ്ടംഗ സംഘമാണ് കല്യാണ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയത്. വിശ്വാസിന് നീന്തല്‍ അറിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സെല്‍ഫിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിശ്വാസിന്റെ മൃതദേഹം കണ്ടെത്തിയത്. കോളേജ് അധികൃതരുടെ അശ്രദ്ധ മൂലമാണ് മകന്‍ മരിച്ചതെന്ന് ആരോപിച്ച് വിശ്വാസിന്റെ പിതാവ് ഗോവിന്ദയ്യ രംഗത്ത് വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+