Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു! പിന്നില്‍ രണ്ട് പെണ്‍കുട്ടികള്‍? ദുരൂഹത

ബെംഗളൂരു: എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ യുവാവ് ബെംഗളൂരുലില്‍ ആത്മഹത്യ ചെയ്തു. മാരത്തഹള്ളി കോളേജിലെ രണ്ടാം സെമസ്റ്റര്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയും കലബുര്‍ഗി സ്വദേശിയുമായ ആതിഷ് എസ് നായിക് ആണ് ആത്മഹത്യ ചെയ്തത്. ആതിഷ് പിജിയില്‍ താമസിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ആതിഷിനെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആതിഷിന്‍റെ മരണത്തിന് പിന്നില്‍ രണ്ട് പെണ്‍കുട്ടികളാണെന്ന് പിതാവ് ആരോപിച്ചു.

suicidebangalore-1549945819.jp

സോഷ്യല്‍ മീഡിയയില്‍ അഡിക്റ്റ് ആയിരുന്ന ആതിഷ് നിരന്തരം സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. വെള്ളിയാഴ്ച തന്‍റെ പഴയ ഫോണ്‍ മാറ്റിയെന്നും പുതിയ ഫോണിനായി കാത്തിരിക്കുകയാണെന്നും ആതിഷ് സുഹൃത്തുക്കളെ അറിയിച്ചു. ഫോണ്‍ കൈയ്യില്‍ കിട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് ആതിഷ് ആത്മഹത്യ ചെയ്തത്. വൈകീട്ട് ഒപ്പം താമസിക്കുന്നവര്‍ റൂം തുറന്നപ്പോഴാണ് ആതിഷ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്‍റെ മാതാപിതാക്കളെ വിവരം അറിയിക്കണമെന്ന കുറിപ്പ് എഴുതിവെച്ചായിരുന്നു ആത്മഹത്യ.

അതേസമയം ആതിലിന്‍റെ ആത്മഹത്യയ്ക്ക് പിന്നില്‍ രണ്ട് പെണ്‍കുട്ടികളാണെന്ന് ആതിഷിന്‍റെ പിതാവ് സുഭാഷ് ആരോപിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ആതിഷിനെ മകള്‍ക്കൊപ്പം സന്ദര്‍ശിച്ചിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും പണം ആവശ്യപ്പെടുന്നുണ്ടെന്നും മകന്‍ പറഞ്ഞിരുന്നതായും സുഭാഷ് വ്യക്തമാക്കി.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. അതേസമയം ആതിഷ് വിറ്റ പഴ ഫോണും പോലീസ് അന്വേഷിക്കുന്നുണ്ട്. പഴയ ഫോണ്‍ കണ്ടെത്തിയാല്‍ പെണ്‍കുട്ടികളെ കുറിച്ച് കൂടുതല്‍ വിവരം കിട്ടിയേക്കുമെന്നും പോലീസ് കണക്കാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+