Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് പേര്‍ ചേര്‍ന്ന് സഹപാഠിയെ പീഡിപ്പിച്ചു; ഒതുക്കി തീർക്കാൻ സ്കൂൾ അധികൃതരുടെ ഒറ്റമൂലി പ്രയോഗം

ഡെറാഡൂൺ: ഡെറാഡൂഡിലെ പ്രമുഖ സ്കൂളിൽ 16കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായി. സഹപാഠികളായ ആൺകുട്ടികളാണ് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി പരാതി നൽകിയിട്ടും സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുകയായിരുന്നു. ഗർഭിണിയണോയെന്ന് പെൺകുട്ടി ഭയന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിശദാംശങ്ങൾ ഇങ്ങനെ..

പീഡനം

പീഡനം

ആഗസ്റ്റ് 14ാം തീയതിയാണ് പതിനാറുകാരിയായ പെൺകുട്ടി പീഡനത്തിന് ഇരയാകുന്നത്. സഹപാഠികളായ നാല് ആൺകുട്ടികൾ ചേർന്ന് പെൺകുട്ടിയെ ഒഴിഞ്ഞ ക്ലാസ്സ് മുറിയിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സ്കൂൾ ഹോസ്റ്റലിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല.

ഭയം

ഭയം

ഭയം മൂലമാണ് വിവരം ആരോടും പറയാതിരുന്നതെന്ന് പെൺകുട്ടി പറയുന്നു. സംഭവം പുറത്താരെങ്കിലും അറിഞ്ഞാൽ മോശക്കാരിയാക്കി ചിത്രീകരിച്ച് സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് പീഡിപ്പിച്ച ആൺകുട്ടികൾ ഭീഷണി മുഴക്കിയിരുന്നുവെന്നും പെൺകുട്ടി ആരോപിക്കുന്നു. എനിക്ക് സ്കൂളിലെഒരു വർഷം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് പെൺകുട്ടി ആവർത്തിച്ച് പറയുകയായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ബാലാവകാശ കമ്മീഷൻ അംഗം സീമ ഡോറ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

 ഗർഭിണിയാണോ?

ഗർഭിണിയാണോ?

മാസമുറ വൈകിയതോടെ താൻ ഗർഭിണിയാണോയെന്ന് പെൺകുട്ടി ഭയപ്പെട്ടു. ഇതേ തുടർന്ന് ഹോസ്റ്റലിലെ തന്റെ സുഹൃത്തുക്കളോട് പെൺകുട്ടി നിരവധി ഇതേക്കുറിച്ച് സംശയങ്ങൾ ചോദിക്കാൻ തുടങ്ങി. പെൺകുട്ടിയുടെ ഇളയ സഹോദരിയും ഇതേ ഹോസ്റ്റലിൽ തന്നെയാണുള്ളത്.

അധികാരികളോടും

അധികാരികളോടും

അതേ ദിവസം തന്നെയാണ് പെൺകുട്ടി താൻ പീഡിപ്പിക്കപ്പെട്ട വിവരം തുറന്ന് പറയുന്നത്. സ്കൂൾ അഡ്മിനിട്രേറ്റീവ് ഓഫീസറുടെ ഭാര്യയോടും ഹോസ്റ്റൽ വാർഡനോടും താൻ പീഡിപ്പിക്കപ്പെട്ടുവെന്നും ഗർഭിണിയാണോയെന്ന് സംശയമുണ്ടെന്നും അറിയിച്ചു.

ഒതുക്കി തീർക്കാൻ

ഒതുക്കി തീർക്കാൻ

സ്കൂളിന്റെ പേരിന് കളങ്കം വരുമോയെന്ന ഭയത്താൽ സംഭവം ഒതുക്കി തീർക്കാനാണ് അധികൃതർ ശ്രമിച്ചത്. അഡ്മിനിട്രേറ്റീവ് ഓഫീസറും ഭാര്യയും ചേർന്ന് പെൺകുട്ടിയെ നിർബന്ധിപ്പിച്ച് കദ്ദാ എന്ന ഒറ്റമൂലി കുടിപ്പിച്ചു. ഗർഭിണിയാണെങ്കിൽ കദ്ദ കുടിക്കുന്നതോടെ അലസിപ്പോകുമെന്നും പുറത്താരോടും വിവരം പറയേണ്ടെന്നും ഇരുവരും ചേർന്ന് പെൺകുട്ടിയെ ബോധ്യപ്പെടുത്തി.

മറ്റുള്ളവരോടും

മറ്റുള്ളവരോടും

ഉദ്യോഗസ്ഥൻ സംഭവം പ്രിൻസിപ്പലിലെ അറിയിച്ചെങ്കിലും പുറത്ത് പറയേണ്ടെന്നായിരുന്നു നിലപാട്. ഈ സമയം കുട്ടിക്ക് ഹോസ്റ്റലിൽ വെച്ച് രഹസ്യമായി ഒറ്റമൂലി പ്രയോഗവും മറ്റ് ചില മരുന്നുകളും തുടരുകയും ചെയ്തു

ഭീഷണിയും

ഭീഷണിയും

സംഭവം കൈവിട്ട് പോകുമെന്ന് തോന്നിയതോടെ സ്കൂൾ ഡയറക്ടർ പെൺ‍കുട്ടിയെ നേരിൽ കണ്ട് ഭീഷണി മുഴക്കി. പുറത്തറിഞ്ഞാൽ സ്കൂളിന് നാണക്കേടാകുമെന്നും , ആരോടെങ്കിലും പറയാൻ ശ്രമിച്ചാൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ഡയറക്ടർ പെൺകുട്ടിയോട് പറഞ്ഞു.

ഗർഭം അലസിപ്പിക്കാൻ

ഗർഭം അലസിപ്പിക്കാൻ

ഇതിന് ശേഷം അധികൃതർ പെൺകുട്ടിയെ ഒരു ക്ലിനിക്കിൽ കൊണ്ടുപോയി പരിശോധന നടത്തുകയും ചെയ്തു. മാതാപിതാക്കളോടൊപ്പമാണ് കുട്ടി വന്നതെന്നാണ് പരിശോധന നടത്തിയ ഡോക്ടർ മൊഴി നൽകിയത്. വിശദമായ അന്വേഷണത്തിൽ അഡിമിനിസ്ട്രേറ്റീവ് ഓഫീസറും ഭാര്യയുമാണ് കുട്ടിക്കൊപ്പമുണ്ടായിരുന്നതെന്ന് വ്യക്തമാവുകയായിരുന്നു.

വീട്ടിൽ

വീട്ടിൽ

ഇതേ സമയം പെൺകുട്ടി ഗർഭിണിയാമോയെന്ന് തനിക്ക് സംശയമുള്ളതായി ഇളയ സഹോദരി വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. ഹോസ്റ്റലിലെ മറ്റ് കുട്ടികളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പെൺകുട്ടി മാതാപിതാക്കളെ വിളിച്ച് അറിയിച്ചു.

പുറത്ത് അറിഞ്ഞത്

പുറത്ത് അറിഞ്ഞത്

ഡെറാഡൂണിലെ ഒരു മാധ്യമപ്രവർത്തകയ്ക്ക് സ്കൂളിൽ നിന്നും ലഭിച്ച ഒരു രഹസ്യവിവരത്തെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. വിവരം സീനിയർ പോലീസ് സൂപ്രണ്ടിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങൾ പുറത്താകുന്നത്.

അറസ്റ്റ്

അറസ്റ്റ്

സംഭവവുമായി ബന്ധപ്പെട്ട് നാല് ആൺകുട്ടികളെയും സ്കൂൾ മാനേജ്മെന്റിലുള്ള അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ എടുത്തിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+