കാര്‍ വാങ്ങാന്‍ സ്വന്തം വീട് കൊള്ളയടിച്ച് 19 കാരന്‍ 15 ലക്ഷം കവര്‍ന്നു
ചെന്നൈ: സുഹൃത്തുകള്‍ക്കൊപ്പം സ്വന്തം വീട് കൊള്ളയടിച്ച 19കാരന്‍ പോലീസ് പിടിയില്‍ . ആഢംബര കാര്‍ വാങ്ങാന്‍ പണമില്ലാതെ വന്നപ്പോഴാണ് മഹേന്ദ്ര സ്വന്തം അച്ഛന്റെ സമ്പാദ്യം തന്നെ കൊള്ളയടിക്കാന്‍ തീരുമാനിച്ചത്. രാമപുരം സ്വദേശിയായ നാരായണ്‍ ലാലിന്റെ മൂത്ത മകനാണ് മഹേന്ദര്‍.
തന്റെ വീട് തിങ്കളാഴ്ച കൊള്ളയടിച്ച് 15 ലക്ഷം രൂപയുടെ സ്വര്‍ണവും വെള്ളിയും പണവും നഷ്ടപ്പെട്ടു എന്നു ലാല്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തുമ്പോള്‍ പ്രതിയുടെ പേര് വ്യക്തമായി സൂചിപ്പിച്ചിരുന്നു. തന്റെ മൂത്തമകനും സംഘവുമാണ് മോഷണത്തിന് പുറകിലെന്ന് പിതാവിന് വ്യക്തമായി അറിയാമായിരുന്നു.

സംഭവത്തില്‍ മഹേന്ദറിനെയും(19) സുഹൃത്തുക്കളായ ജീവ(20), രാജേഷ് കുമാര്‍(20) അലല്‍വാര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിന് രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവന്ന് മഹേന്ദര്‍ താമസിപ്പിച്ചിരുന്നു. വീട്ടില്‍ ആളില്ലാത്ത സമയത്ത് ലോക്കര്‍ തുറക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു ഇവര്‍.
ഞായറാഴ്ചയാണ് ഇവര്‍ വീടിന്റെ ലോക്കര്‍ കുത്തി തുറന്ന് 15 ലക്ഷം രൂപ മോഷ്ടിച്ചത്. ആഢംബര കാര്‍ വാങ്ങുന്നതിനാണ് മോഷണം നടത്തിയതെന്ന് മഹേന്ദര്‍ പോലീസിനോട് പറഞ്ഞു. മോഷണത്തിന് ശേഷം തിങ്കളാഴ്ചയാണ് മഹേന്ദര്‍ വീട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തെക്കുറിച്ച് തനിക്ക് അറിയാതത്ത് പോലെ നടിക്കുകയായിരുന്നു.












Click it and Unblock the Notifications