അംബാനിയുടെ അക്കൗണ്ട് പെണ്‍കുട്ടി ഹാക്ക് ചെയ്തു
മുംബൈ: തീക്കട്ടയില്‍ ഉറുമ്പരിച്ചു എന്നൊക്കെ പറഞ്ഞപോലെ വ്യവസായ ഭീമന് അനില്‍ അംബാനിയുടെ ഇന്‍കം ടാക്സ് റിട്ടേണ്‍സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള ഒരു സി എ വിദ്യാര്‍ഥിനിയാണ് അംബാനിക്ക് പണി കൊടുത്തത്. അനില്‍ അംബാനിയുടെ ടാക്സ് വിവരങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
ഹൈദരാബാദ് സ്വദേശിയായ 21 കാരിക്കെതിരെ ഐ ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തു. അംബാനിയുടെ വരുമാനവും ടാക്സടച്ചതിന്റെ വിവരങ്ങളും മറ്റും അറിയാന്‍ വേണ്ടിയാണ് പെണ്‍കുട്ടി അക്കൗണ്ട് ഹാക്ക് ചെയ്തത് എന്ന് പോലീസ് പറഞ്ഞു.

മുംബൈയില്‍ നിന്നുള്ള ഒരു കമ്പനിയാണ് അനില്‍ അംബാനിയുടെ ടാക്സ് വിവരങ്ങള്‍ ഫയല്‍ ചെയ്തിരുന്നത്. ജൂണ്‍ 26 നും ജൂലൈ 12 നും പാസ്വേര്ഡ് മാറ്റിയതായി ഇവര്‍ക്ക് മെയില്‍ ലഭിച്ചു. ഇതേത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി മനസിലായത്.
സംശയത്തെത്തുടര്‍ന്ന് മുംബൈ ജോയിന്റ് പോലീസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയി അന്വേഷണം നടത്താന്‍ സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ മുകുന്ദ് പവാറിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സെപ്തബര്‍ 7നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പെണ്‍കുട്ടിക്കെതിരെ എല്ലാവിധ തെളിവുകളും ലഭിച്ചതായി പോലീസ് പറഞ്ഞു. ഇവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications