മൂവായിരം മുസ്ലീങ്ങളെ കൊന്നൊടുക്കുമെന്ന് ട്വീറ്റ്, വിദ്യാര്‍ത്ഥി അറസ്റ്റില്‍
പൂനെ: മതവിദ്വേഷം പ്രകടമാക്കുന്ന ആശയ പ്രകടനങ്ങള്‍ നമ്മുടെ നാട്ടിലെ നിയമങ്ങള് ഒരിയ്ക്കലും അംഗീകരിയ്ക്കുന്നില്ലെന്നാണ് പറയുന്നത്. പ്രത്യേകിച്ച് സോഷ്‌യല്‍ മീഡിയകളില്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പാകിസ്താനിലേയ്ക്ക് പോകേണ്ടി വരുമെന്നും, മുസ്ലീം സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യുമെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലയാളിയുടെ ജോലി പോയ വാര്‍ത്ത വന്നിട്ട് അധികനാളായില്ല. ഇപ്പോള്‍ പൂനെയില്‍ നിന്നുള്ള ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായിരിയിയ്ക്കുന്നത്.

ഗോധ്ര എഗെയ്ന്‍, ഫില്‍ത്തി മുസ്ലീംസ് ഷോവിംഗ് ഇറ്റ്‌സ് കളേര്‍സ് എന്നീ ഹാഷ്ടാഗുകളോടെ മെയ് 2 നായിരുന്നു അമിതേഷ് സിംഗ് എന്ന വിദ്യാര്‍ത്ഥിയുയുടെ ട്വീറ്റ്. മൂവായിരം മുസ്ലീങ്ങളെയെങ്കിലും അടുത്ത ദിവസം കൂട്ടക്കൊല ചെയ്യും എന്നായിരുന്നു ട്വീറ്റ്.
ये कवि सम्मलेन नहीं हो रहा @AmiteshSinghBJP, जो चुटकुले बना रहा है. अपना नही तो जो तुझे फॉलो कर रहा है उसका ख्याल कर pic.twitter.com/QNcNEEsowt
— दूसरा DK (@DiwakarKothari_) May 2, 2015 താന്‍ ഒരു ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ആണെന്നാണ് അമിതേഷ് അവകാശപ്പെടുന്നത്. എന്നാല്‍ ബിജെപിയും എബിവിപിയും ഇക്കാര്യം നിഷേധിച്ചു. മെയ് 2 ന് എഴുതിയ ട്വീറ്റ് വിവാദമായപ്പോള്‍ അമിതേഷ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. പക്ഷേ അപ്പോഴേയ്ക്കും പലരും അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തിരുന്നു.
രണ്ടാം വര്‍ഷ സിവില്‍ എന്‍ജിയീയറിംഗ് വിദ്യാര്‍ത്ഥിയാണ് അമിതേഷ്. മെയ് 11 വരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. യുവമോര്‍ച്ചയുടെ പൂനെ യൂണിറ്റിന്റെ പ്രസിഡന്റ് ആണെന്നാണ് അമിതേഷ് ട്വിറ്റര്‍ പ്രൊഫൈലില്‍ അവകാശപ്പെട്ടിരിയ്ക്കുന്നത്.












Click it and Unblock the Notifications