കാമുകിയെക്കൊണ്ട് രാഖി കെട്ടിക്കാൻ അധ്യാപകരുടെ ശ്രമം; ഒടുവിൽ 18 കാരൻ ചെയ്തത്...
അഗർത്തല: കാമുകിയെക്കൊണ്ട് രാഖി കെട്ടിപ്പിക്കാൻ അധ്യാപികർ ശ്രമിച്ചതിനെ തുടർന്ന് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ത്രിപുരയിലെ അഗർത്തലയിലാണ് സംഭവം. ദിലിപ് കുമാർ സഹ എന്ന പതിനെട്ടുകാരനാണ് ഈ സാഹസത്തിന് മുതിർന്നത്.
തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും ദിലിനപിന്റെയും സഹപാഠിയായ കാമുകിയുടെയും മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ച് വരുത്തിയിരുന്നു. എല്ലാവരുടെയും സാന്നിധ്യത്തിൽ ദിലീപിന്റെ കയ്യിൽ രാഖി കെട്ടാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.

രാഖി കെട്ടാൻ രണ്ടുപേരും വിസമ്മതിച്ചു. എന്നാൽ അധ്യാപകരും രക്ഷിതാക്കളും വീണ്ടും നിർബന്ധിച്ചതോടെ ദിലീപ് സ്കൂളിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറുകയും താഴേക്ക് ചാടുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ദിലീപിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയാണ്. കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിൽ പ്രതിഷേധം നടത്തി. സ്കൂൾ അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.












Click it and Unblock the Notifications