Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥിയെ കടുവ ആക്രമിച്ച് കൊന്നു

ദില്ലി : ദില്ലിയില്‍ മൃഗശാല സന്ദര്‍ശിക്കാനെത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കടുവ ആക്രമിച്ച് കൊന്നു. നാഷനല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

മൃഗശാലയിലെ വേലിയ്ക്ക് സമീപം നിന്ന വിദ്യാര്‍ഥി അവിടുന്ന് കടുവയുടെ കൂട്ടിലേക്ക് തെന്നിവീഴുകയും തുടര്‍ന്ന് കടുവ കുട്ടിയ്ക്ക് നേരെ ചാടിവീണ് അക്രമിക്കുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെളുത്ത കടുവയാണ് വിദ്യാര്‍ഥിയെ ആക്രമിച്ചത്. നിമിഷങ്ങള്‍ക്കുളളില്‍ത്തന്നെ കുട്ടി കൊല്ലപ്പെട്ടു. അതേസമയം വിദ്യാര്‍ഥി കടുവയുടെ കൂടിന് സമീപത്തേക്ക് തളളിക്കയറുകയായിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു.

tiger

കടുവയെ പാര്‍പ്പിച്ചിരുന്ന കൂടിന് സമീപമുളള വേലിയ്ക്ക് മതിയായ ഉറപ്പില്ലായിരുന്നുവെന്നും ഉയരം കുറവായതിനാല്‍ സുരക്ഷിതമായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സംഭവസമയത്ത് കടുവയുടെ കൂടിന് സമീപത്ത് സുരക്ഷാ ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ല. സംഭവം നടന്നിട്ടും വിദ്യാര്‍ഥിയ്ക്കാവശ്യമായ പരിചരണം നല്‍കാന്‍ മൃഗശാല അധികൃതര്‍ തയ്യാറായില്ലെന്നാണ് മറ്റൊരു ആരോപണം. പോലീസും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+