വിദ്യാര്‍ത്ഥിനിയെ മൂത്രം കുടിപ്പിച്ചു, ബാഗില്‍ പ്രണയ ലേഖനവും; രാജസ്ഥാനില്‍ വന്‍ പ്രതിഷേധം
ജയ്പൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലില്‍ വെള്ളത്തില്‍ മൂത്രം കലര്‍ത്തിയ സംഭവത്തില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. സഹപാഠുകളായ ചില ആണ്‍കുട്ടികളാണ് വിദ്യാര്‍ത്ഥിയുടെ കുപ്പിയില്‍ മൂത്രം നിറച്ചത്. ഇതോടൊപ്പം ഒരു പ്രണയ ലേഖനവും പെണ്‍കുട്ടിയുടെ ബാഗില്‍ വച്ചു. രാജസ്ഥാനിലെ ലുഹാരിയ ഗ്രാമത്തിലെ സീനിയര്‍ സെക്കന്ററി സ്കൂളില്‍ വെളളിയാഴ്ചയാണ് സംഭവം നടന്നത്.
ഗ്രാമവാസികള്‍ ആണ്‍കുട്ടിയുടെ വീട്ടില്‍ കയറാന്‍ ശ്രമിച്ചു, ഇത് തടയാന്‍ ശ്രമിച്ച പോലീസ് സംഘത്തെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തി വീശി സമരക്കാരെ വിരട്ടിയോടിച്ചു. പ്രദേശത്ത് ഗ്രാമവാസകള്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പൊലീസ് ഇവരെ ലാത്തി വീശി ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

'സര്‍ക്കാര്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വെള്ളിയാഴ്ച ക്ലാസില്‍ ബാഗും കുപ്പിയും വച്ച ശേഷം ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയതായിരുന്നു. തിരികെ വന്നതിന് ശേഷം വാട്ടര്‍ ബോട്ടിലിലെ വെള്ളം കുടിച്ചപ്പോഴാണ് മൂത്രത്തിന്റെ മണം അനുഭവപ്പെട്ടത്. വെള്ളത്തില്‍ മൂത്രം കലര്‍ത്തിയ നിലയിലായിരുന്നു'- എ സി പി ഘനശ്യാം ശര്‍മ്മ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി പ്രിന്‍സിപ്പലിനോട് പരാതിപ്പെടുകയായിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇന്ന് സ്കൂള്‍ തുറന്നപ്പോള്‍ നാട്ടുകാര്‍ തഹസില്‍ദാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവരോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രതിഷേധത്തിനിടെ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications