കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങി; പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

Google Oneindia Malayalam News

ഇന്നത്തെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി തന്നെ സോഷ്യൽമീഡിയകൾ മാറിക്കഴിഞ്ഞു. ലോകത്ത് ഏറ്റവും പ്രചാരമുള്ള സോഷ്യൽ മീഡിയ ഫേസ്ബുക്ക് തന്നെയാണ്. ഓരോ ദിവസവും ഉപഭോക്താക്കളുടെ എണ്ണം ലോകത്ത് കൂടി കൂടി വരികയുമാണ്. സമൂഹവുമായി ഇടപെടാനുള്ള നല്ല ഉപാധി തന്നെയാണ് ഫേസ്ബുക്ക് എന്നതിൽ ഇക്കാലത്ത് ആർക്കും തർക്കമൊന്നും ഉണ്ടാവില്ല.

അഭയ കേസ്; കുറ്റം ഏറ്റെടുക്കാൻ 2 ലക്ഷം, നിരസിച്ചപ്പോൾ ക്രൂര പീഡനം, ക്രൈംബ്രാഞ്ചിനെതിരെ സാക്ഷി കോടതിയിൽ
ഫേസ്‌ബുക്ക്‌ ആകര്‍ഷണീയതകള്‍ക്കൊപ്പം ഏറെ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്‌. പ്രത്യേകിച്ച്‌ വിവാഹിതരായവര്‍ ഏറെ ശ്രദ്ധയോടെ ഫേസ്‌ബുക്ക്‌ ഉപയോഗിച്ചില്ലെങ്കില്‍ ഒരു കുടുംബകലക്കിയായി ഫേസ്‌ബുക്ക്‌ മാറുമെന്ന്‌ സമീപകാലത്തെ പല സംഭവങ്ങളും കാണിക്കുന്നുണ്ട്. പരസ്‌പരം ബന്ധപ്പെടാനുള്ള ഉപാധിയെന്നതിനപ്പുറം നിങ്ങളെ സാമൂഹികമായ വിലയിരുത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയായി ഫേസ്‌ബുക്ക്‌ മാറുന്നുണ്ട്‌.

ജീവിതം തച്ചുടയ്ക്കുന്ന കൗമാരം

ജീവിതം തച്ചുടയ്ക്കുന്ന കൗമാരം


ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് ഒടുവില്‍ ഗുണ്ടകളുടെയും, പ്രത്യേകിച്ച് ജോലിയും കൂലിയും ഒന്നുമില്ലാതെ അലസഗമനം നടത്തുന്നവരുടെയും കൂടെ ഒളിച്ചോടി ജീവിതം തച്ചുടയ്ക്കുന്ന കൗമാര കഥകൾ നാം പലപ്പോഴും വാർത്താ മാധ്യമങ്ങളിൽ വായിക്കാറുണ്ട്. ചാറ്റിങ്ങും ഫോണ്‍ സെക്‌സും പിന്നാലെ ലൈംഗിക പരീക്ഷണങ്ങളും ഒക്കെയായി നീളാവുന്നതാണ് കൗമാരക്കാര്‍ക്കിടയിലെ ഇത്തരം ബന്ധങ്ങള്‍.

അടിമത്തം സൃഷ്ടിക്കുന്ന ഒന്ന്

അടിമത്തം സൃഷ്ടിക്കുന്ന ഒന്ന്

മദ്യത്തെയോ മയക്കുമരുന്നിനെയോ പോലെയോ ഒരുപക്ഷേ, അതിനെക്കാള്‍ ഭയാനകമായ രീതിയിലോ അടിമത്തം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഉപയോഗം. മണിക്കൂറുകളോളം കന്യൂട്ടർ നോക്കിയിരിക്കുന്ന കുട്ടിയില്‍ കാഴ്ചയിലെ വൈകല്യങ്ങള്‍ മാത്രമല്ല, മാനസിക വൈകല്യങ്ങളും ഉണ്ടായേക്കാമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആളുമായി വീട്ടുകാരെ വിട്ട് ഒളിച്ചോടുകയും പിന്നീട് ബലാത്സംഗത്തിന് ഇരയാവുകയും ചെയ്യുന്ന കഥകൾ നിരവധിയാണ്.

വിദ്യാർത്ഥിനിയെ സുഹൃത്ത് കൊലപ്പെടുത്തി

വിദ്യാർത്ഥിനിയെ സുഹൃത്ത് കൊലപ്പെടുത്തി

ഇത്തരത്തിലുള്ള ഒരു സംഭവമണ് ഇപ്പോൾ തെലുങ്കാനയിൽ നിന്നും പുറത്ത് വരുന്നത്. പത്താംക്ലാസ് വിദ്യാർത്ഥിനിയെ ഫോസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് കൊലപ്പെടുത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മകളെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകി മൂന്നാം ദിവസാമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലൈംഗീക പീഡനശ്രമം

ലൈംഗീക പീഡനശ്രമം


വീടിന് ആര കിലോമീറ്റർ അകലെ താമസിക്കുന്ന നവീൻ റെഡ്ഡിയാണ് കൊലപാതകത്തിന് പന്നിലെന്നാണ് ആരോപണം. ഫേസ്ബുകക് വവി പരിചയപ്പെട്ട ഇയാളെ കാണാനയി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പെൺകുട്ടിയെ കാണാതായത്. നവിൻ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പോൺകുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ കുഴഞ്ഞ് വീണ്ട് മരിക്കുകയായിരുന്നു.

സംസാരിക്കാൻ തുറന്ന സ്ഥലം

സംസാരിക്കാൻ തുറന്ന സ്ഥലം

ആഗസ്റ്റ് 27നാണ് താൻ പെൺകുട്ടിയെ കണ്ടതെന്ന് നവീൻ റെഡ്ഡി പോലീസിനോട് പറഞ്ഞു. ഇവരുവരും മൂനന് മാസത്തോളമായി ഫേസ്ബുക്ക് വഴി സുഹൃത്തുകളായിരുന്നു. ഇരുവരും സംസാരിക്കാൻ തുറന്ന സ്ഥലതേത്ക്ക പോകാൻ തീരുമാനിച്ചു. കറിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയുമായി ലൈംഗീക ബന്ധപത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇത് അംഗീകരിക്കാൻ പെൺകുട്ടി തയ്യാറായില്ല. തുടർന്ന് നടന്ന തർത്തിൽ പെൺകുട്ടി കറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നെന്ന് നവീൻ റെഡ്ഡി പോലീസിനോട് പറഞ്ഞു.

തെലുങ്കാനയിലെ ഖമ്മമം ജില്ലയിൽ...

തെലുങ്കാനയിലെ ഖമ്മമം ജില്ലയിൽ...

പെൺകുട്ടി രക്ഷപ്പെടാൻ ബഹളം വെച്ചപ്പോൾ നവീൻ പെൺകുട്ടിയുടെ തലയ്ക്ക് അടിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയായ നവീൻ റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തെലുങ്കാനയിലെ ഖമ്മമം ജില്ലയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി.

English summary
Student murdred by facebook friend in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X