കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് റീഷെയര്‍; പ്ലസ് വണ്‍ വിദ്യാര്‍ഥി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

ലഖ്‌നൊ: ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് രാജ്യത്ത് പുതിയ കാര്യമൊന്നുമല്ല. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നത് ഒരുപക്ഷേ ആദ്യത്തെ കാര്യമായിരിക്കും. ഉത്തര്‍ പ്രദേശിലെ നഗരവികസന മന്ത്രിയും വിവാദ നായകനുമായ അസംഖാനെതിരെ പോസ്റ്റിട്ട കുട്ടിയാണ് അഴിക്കുള്ളിലായത്.

അസം ഖാന്റെ മാദ്ധ്യമ ഉപദേഷ്ടാവായ ഫസാഹത് അലിയാണ് പോലീസില്‍ കുട്ടിക്കെതിരെ പരാതി നല്‍കിയത്. ബറേലി ജില്ലയിലെ വുഡ്‌റോ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായ വിക്കി ഖാന്‍. രാംപൂര്‍ പൊലീാണ് വിക്കി ഖാനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ വിക്കി ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാംപൂര്‍ ജില്ലാ ജയിലിലാണ് വിക്കി ഇപ്പോളുള്ളത്.

facebook

ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്നതാണ് ഈ വിദ്യാര്‍ഥിക്കെതിരായ ആരോപണം. ഐ ടി നിയമത്തിലെ 66 എ വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ വേണ്ടിയാണ് പോസ്‌റ്റെന്നാണ് അസംഖാനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം താന്‍ എന്താണ് ചെയ്തത് എന്നത് പോലും വിക്കി ഖാന് അറിയില്ല എന്ന് ചോദ്യം ചെയ്യലിന് ശേഷം രാംപൂര്‍ പൊലീസ് സൂപ്രണ്ട് സാധ്‌ന ഗോസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോസ്റ്റ് ഇട്ടത് വിക്കി ഖാനല്ല എന്നും ഫസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രേ കുട്ടി ചെയ്തിട്ടുള്ളൂ എന്നുമാണ് വീട്ടുകാര്‍ പറയുന്നത്.

English summary
Plus One student sent to jail for FB post against urban development minister Azam Khan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X