മോദിയുടെ ചടങ്ങില്‍ മുദ്രാവാക്യം വിളിച്ച യുവാവിന് മര്‍ദ്ദനം,സര്‍ക്കാര്‍ വായടപ്പിക്കുന്നതിന് പിന്നില്‍
വാരണാസി: പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ മുദ്രാവാക്യം വിളിച്ച യുവാവിന് മര്‍ദ്ദനം. ബനാറസ് ഹിന്ദു സര്‍വകലാശാല വിദ്യാര്‍ത്ഥിയായ അശുതോഷ് സിംഗിനാണ് മര്‍ദ്ദനമേറ്റത്. സര്‍വകശാല പരിപാടിയില്‍ പങ്കെടുത്ത ശേഷം പ്രധാന മന്ത്രി മടങ്ങി പോകുന്നതിനിടെ അശുതോഷ് സിംഗ് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
തുടര്‍ന്ന് സദസ്സിലുണ്ടായിരുന്ന ഒരാള്‍ അശുതോഷിന്റെ മുഖത്തടിക്കുകയായിരുന്നു. സര്‍വകലാശാല യൂണിയന്‍ പുനസ്ഥാപിക്കണമെന്നാവശ്യവുമായാണ് വിദ്യാര്‍ത്ഥി മുന്നോട്ടു വന്നത്.

1997 മുതല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനം ഇല്ലെന്നും വിദ്യാര്‍ത്ഥികളുടെ ശബ്ദം അടിച്ചൊതുക്കപ്പെട്ടെന്നും അശുതോഷ് വിളിച്ചു പറഞ്ഞിരുന്നു.
തുടര്‍ന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ സദസ്സിലിരുന്നു ഒരാള്‍ എഴുന്നേറ്റു വന്ന് അശുതോഷിന്റെ മുഖത്തടിക്കുകയായിരുന്നു.












Click it and Unblock the Notifications