കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിനിയുടെ കത്തികരിഞ്ഞ മൃതദേഹം കാമുകന്റെ വീട്ടില്‍, സംഭവത്തില്‍ ദുരൂഹത

  • By Siniya
Google Oneindia Malayalam News

ദില്ലി: വിദ്യാര്‍ഥിനിയെ കാമുകന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദില്ലി സര്‍വകലാശാലയിലെ മൂന്നാവര്‍ഷ വിദ്യാര്‍ഥിനിയായ അസ്രു സിംഗാണ് കാമുകന്‍ നവീന്‍ ഖത്രിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് നവീനെ പോലീസ് അറസ്റ്റു ചെയ്തു.

ഇയാളുടെ വീട്ടിലെ വെന്റിലേറ്റര്‍ ഷാഫ്റ്റിലാണ് മൃതദേഹം കണ്ടെത്തിയത്.അസ്രുവും നവീനും പ്രണയത്തിലായിരുന്നു. ഈ മാസം രണ്ടാം തിയ്യതി കോളേജിലേക്ക് പോയ അര്‍സുവിനെ കാണാതാവുകയായിരുന്നു.

fire-

ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതായി ബന്ധുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരു വീട്ടുകാര്‍ക്കും ഈ വിവാഹത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും സൂചനയുണ്ട്. ഇതേ തുടര്‍ന്ന് നവീന്റെ ബന്ധുക്കള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം തീരുമാനിക്കുകയായിരുന്നു.

ഈ മാസം നാലിനായിരുന്നു വിവാഹം. നവീനും അസ്രുവും ദിവസേന കാണാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും അസ്രുവിന്റെ സഹോദരി പറഞ്ഞു. എന്തിനാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ചോദിക്കുന്നു.

English summary
student suicide lover home in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X