കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയില്‍ വീണ്ടും ആത്മഹത്യ; ഇത്തവണ ഐഐടി പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി

  • By Anwar Sadath
Google Oneindia Malayalam News

ജയ്പുര്‍: പ്രൊഫണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി കുട്ടികളെ തയ്യാറെടുപ്പിക്കുന്ന 100ല്‍ അധികം സ്ഥാപനങ്ങളുള്ള രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. കടുത്ത മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് അടുത്തിടെ വാര്‍ത്തയായിരുന്നു.

ഇതിനുശേഷം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടുകയും വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് വിദ്യാര്‍ഥിയുടെ ആത്മഹത്യ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള നിതീഷ് ഗുപ്തയാണ് ആത്മഹത്യ ചെയ്ത ഒടുവിലത്തെ വിദ്യാര്‍ഥി.

suicide

ജൂണില്‍ കോട്ടയിലെത്തിയ നിതീഷ് ഒരു വാടകവീട്ടില്‍ താമസിച്ചു പഠിച്ചുവരികയായിരുന്നു. ഈ വീട്ടില്‍ വെച്ചായിരുന്നു ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഈ വര്‍ഷം ആദ്യമായാണ് കോട്ടയില്‍ ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇവിടങ്ങളിലെ കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്നുണ്ട്.

വിദ്യാര്‍ഥികളുടെ ആത്മഹത്യാതോത് വര്‍ധിച്ചതിനെ തുടര്‍ന്ന് പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനവും നിര്‍ബന്ധമാക്കാനാണ് വിദ്യാഭ്യാസ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്. പല വിദ്യാര്‍ഥികളും രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരം പ്രൊഫണല്‍ കോഴ്‌സുകള്‍ക്കായി എത്തുന്നവരാണ്. പഠനത്തില്‍ താത്പര്യമില്ലാത്ത ഇവര്‍ കഠിനമായ പരിശീലനം താങ്ങാന്‍ കഴിയാതെയാണ് ജീവിതം അവസാനിപ്പിക്കുന്നത്.

English summary
Student suicides continue in Kota, another IIT aspirant kills self
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X