ചേട്ടന്‍റെ എഫ് ബി സ്റ്റാറ്റസ് അനിയന് പാര?
ലഖ്‌നൗ: ചേട്ടന്റെ ഫേസ് ബുക്ക് പോസ്റ്റ് മൂലം അനിയനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി ആരോപണം. ന്യൂവേ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയായ അനുഭവ് ദ്വിവേദിയെയാണ് നവംബര്‍ 26 ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. സ്കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിലയും ഇല്ലെന്നും. അക്കാഡമിക് വിഷയങ്ങള്‍ പഠിയ്ക്കുകയും മാര്‍ക്ക് വാങ്ങുകയും ചെയ്യലാണ് മുഖ്യമെന്നും അനുഭവിന്റെ സഹോദരന്‍ അനുപം ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടിരുന്നു.
സ്‌കൂളിനെതിരെ ഇട്ട ഈ സ്റ്റാറ്റസിന് ഒട്ടേറെ കമന്റുകള്‍ ലഭിച്ചു. സ്‌കൂളിനെതിരെ പരാമര്‍ശം നടത്തിയതിനാണ് തന്റെ സഹോദരനെ പുറത്താക്കിയതെന്നാണ് അനുപം പറയുന്നത്. എന്നാല്‍ തങ്ങളോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് അനുഭവിനെ പുറത്താക്കിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റിത ശ്രീവാസ്തവ പറഞ്ഞു. ബുധനാഴ്ച കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തുമെന്നും പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.

ഇതേ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് സ്‌കൂളിനെ വിമര്‍ശിച്ച അനുപം.സിബിഎസ് സി നിര്‍ദ്ദേശിയ്ക്കുന്ന ഒരു കാര്യങ്ങളും ഒന്‍പത്, പത്ത് എന്നീ കഌസുകളിലെ കുട്ടികളുടെ പഠനത്തിനായി പ്രയോജനപ്പെടുത്തിലെന്നും അനുപം കുറ്റപ്പെടുത്തുന്നു. ചൊവ്വാഴ്ചത്തെ സ്‌കൂള്‍ അംസബ്ളിയില്‍ തന്റെ അനുജനെ സ്‌കൂളിന്റെ ഡയറക്ടര്‍ ഉപദ്രവിച്ചെന്നും അനുപം പറയുന്നു.












Click it and Unblock the Notifications