വിവാഹവാഗ്ദാനം പാലിച്ചില്ല: അധ്യാപകന്റെ മുഖത്ത് വിദ്യാര്‍ത്ഥി ആസിഡ് ഒഴിച്ചു
ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ അധ്യാപകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം. വിവാഹ വാഗ്ദാനം നല്കി പറ്റിച്ചതിനെ തുടര്‍ന്നാണത്രെ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി അധ്യാപകന്റെ മുഖത്ത് ആസിഡ് ആക്രണണം നടത്തിയത്.
ഗുണ്ടൂര്‍ നളപ്പാടുള്ള ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിലാണ് സംഭവം. കോളേജിലെ ലക്ചറായ വെങ്കട്ട രാമണനാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോളേജ് മെയിന്‍ ഗേറ്റിനടുത്ത് കാത്ത് നിന്നാണ് പെണ്‍കുട്ടി ആസിഡ് ആക്രമണം നടത്തിയത്. ആളെ തിരിച്ചറിയാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് പെണ്‍കുട്ടി എത്തിയത്. അധ്യാപകന്റെ മുഖത്തും കൈകളിലും സാരമായ പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ ദേഹത്തും ആസിഡ് തെറിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
നരസരപേട്ടയിലെ കോളേജില്‍ വെങ്കട്ട രാമണരുടെ വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി. ഇവിടെ വച്ച് പെണ്‍കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയെങ്കിലും പിന്നീടിയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications