ബ്രാഹ്മണനാണോ,ക്ഷത്രിയനാണോ..ജാതി ചോദിച്ച് അധ്യാപകന്‍ കുട്ടിയെ തല്ലിച്ചതച്ചു,വീഡിയോ പുറത്ത്
മംഗലാപുരം: ജാതിയുടെ പേര് പറഞ്ഞ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ തല്ലിചതച്ചു. ബ്രാഹ്മണനാണോ... ക്ഷത്രിയനാണോ..? എന്നു ചോദിച്ചാണ് അധ്യാപകന്‍ കൈയ്യൊടിഞ്ഞ് പ്ലാസ്റ്ററിട്ടു വന്ന കുട്ടിയെ തല്ലിയത്. സ്‌കൂളിലെ മറ്റു കുട്ടികളോട് മോശമായി പെരുമാറിയെന്ന് പറഞ്ഞാണ് അധ്യാപകന്‍ കുട്ടിയെ തല്ലിയത്.
അധ്യാപകന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. മംഗലാപുരത്തെ വിത്തലിലെ ഒരു സ്‌കൂളിലാണ് സംഭവം നടക്കുന്നത്. വേദ അധ്യാപകന്‍ സോമസുന്ദര ശാസ്ത്രിയാണ് വിദ്യാര്‍ത്ഥിയെ അടിച്ചത്.

ദലിത് സേവാ സമിതി നേതാവ് ശേഷപ്പ വിത്താല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്താകുന്നത്. കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.












Click it and Unblock the Notifications