തോര്‍ത്ത് മാത്രം ധരിച്ച് ക്ലാസെടുക്കും; അശ്ലീല കമന്റ്, ഫോട്ടോ ആവശ്യപ്പെടും- അധ്യാപകനെതിരെ പരാതി
ചെന്നൈ: നഗരത്തിലെ പ്രമുഖ സ്‌കൂളിലെ അധ്യാപകനെതിരെ വിദ്യാര്‍ഥിനികള്‍. ലൈംഗിക ചുവയോടെ സംസാരിക്കുകയും തോര്‍ത്ത് മാത്രമെടുത്ത് ഓണ്‍ലൈന്‍ ക്ലാസിലെത്തുകയും ചെയ്യുന്ന അധ്യാപകനെതിരെ നടപടി വേണമെന്നാണ് പരാതി. പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകനെതിരെ രംഗത്തുവന്നതോടെ സ്‌കൂള്‍ അന്വേഷണം തുടങ്ങി. ചെന്നൈ കെകെ നഗര്‍ പിഎസ്ബിബി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകന്‍ രാജഗോപാലിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

മോശമായിട്ടാണ് അധ്യാപകന്‍ പെരുമാറിയിരുന്നത്. ഇയാള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്യാമ്പനിയില്‍ തുടങ്ങി. അശ്ലീല മെസ്സേജ് ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്ക് അയക്കും. അവരുടെ ഫോട്ടോ ആവശ്യപ്പെടും. ഡിസ്‌പ്ലേ ഫോട്ടോ സംബന്ധിച്ചു മോശമായി പ്രതികരിക്കും. നേരത്തെ പലതവണ ഈ അധ്യാപകനെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.
അക്കൗണ്ടന്‍സിയും ബിസിനസുമാണ് ഇയാള്‍ പഠിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സ്‌കൂളില്‍ പഠിപ്പിക്കുന്നു. മോശമായ രീതിയില്‍ സ്പര്‍ശിക്കുക പതിവാണ്. പരാതിപ്പെട്ടാന്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്യാറ്. അധ്യാപകനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൂര്‍വവിദ്യാര്‍ഥികള്‍ രംഗത്തുവന്നു. അധ്യാപനെതിരെ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഡിഎംകെ എംപി കനിമൊഴി ആവശ്യപ്പെട്ടു. പരാതി നല്‍കിയിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെടുത്തില്ലെങ്കില്‍ മാനേജ്‌മെന്റിനെതിരെയും അന്വേഷണം വേണമെന്നും കനിമൊഴി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് റിപ്പോര്‍ട്ട് തേടി. അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത ഗോവിന്ദരാജ് അറിയിച്ചു.
കാഷ്വല്‍ ലുക്കില്‍ തിളങ്ങി നടി പ്രിയങ്ക കോത്താരി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications