ലഹരി മരുന്ന് നല്‍കി കോളജ് വിദ്യാര്‍ഥിനിയെ കാറില്‍ വച്ച് പീഡിപ്പിച്ചു: പിടിയിലായത് സഹപാഠികള്‍
മംഗളൂരു: ലഹരി മരുന്ന് നല്‍കി കോളജ് വിദ്യാര്‍ഥിനിയെ കാറില്‍ വച്ച് പീഡിപ്പിച്ച ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ വൈറല്‍. ഇതേ തുടര്‍ന്ന് ജില്ലാപോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുടുങ്ങിയത് സഹപാഠികളായ വിദ്യാര്‍ഥികള്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ചുപേരെ പോലിസ് അറസ്റ്റുചെയ്തു.
ബാരിമാര്‍ ബന്ദ്‌വാല്‍ സ്വദേശി പ്രഖ്യാത് ഷെട്ടി (19), ആര്യാപ്പ് പുത്തൂര്‍ സ്വദേശി സുനില്‍ ഗോവ്ഡ (19), പേര്‍ണെ ബന്ദ്‌വാല്‍ സ്വദേശി കിഷന്‍ (19), പേര്‍ണെ വില്ലേജിലെ പ്രജ്വാള്‍ നായ്ക് (19), പുത്തൂര്‍ ബജാത്തൂര്‍ സ്വദേശി ഗുരുനന്ദന്‍ (19) എന്നിവരാണ് അറസ്റ്റിലായതെന്ന് എസ്പി ബി എം ലക്ഷ്മി പ്രസാദ് അറിയിച്ചു. രണ്ടുപേരെ ഇനി പിടികൂടാനുമുണ്ട്. കര്‍ണാടക പുത്തൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഏപ്രിലിലാണ് പെണ്‍കുട്ടി കൂട്ട മാനഭംഗത്തിന് ഇരയായത്.

പുത്തൂരിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോവുകയും ലഹരി നല്‍കി അവിടെ വച്ച് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവം ഒരുവിദ്യാര്‍ഥി മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് സ്വമേധയാ കേസെടുക്കുകയും സൈബര്‍സെല്ലിന് വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. ദൃശ്യത്തിലുള്ള പെണ്‍കുട്ടിയെയും വിദ്യാര്‍ഥികളെയും പോലീസ് തിരിച്ചറിഞ്ഞിരുന്നു.

പെണ്‍കുട്ടിയോട് പരാതിയുമായി മുന്നോട്ടുവരാന്‍ പോലിസ് അഭ്യര്‍ഥിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി പോലിസ് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയത്. തുടര്‍ന്നാണ് അഞ്ചുപേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് പ്രതികളായ വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications