കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡാറ്റാ സെന്റർ ആക്രമിച്ചത് സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ: അക്രമികൾക്കെതിരെ ജെഎൻയു വിസി

Google Oneindia Malayalam News

ദില്ലി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ ഡാറ്റാ സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി വൈസ് ചാൻസലർ. ഞായറാഴ്ചത്തെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഡാറ്റാ സെന്റർ ആക്രമിച്ചതെന്നാണ് വൈസ് ചാൻസലർ അവകാശപ്പെടുന്നത്. ഞായറാഴ്ച രാത്രി മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ സംഘമാണ് ജെഎൻയു ക്യാമ്പസിനകത്ത് വെച്ച് വിദ്യാർത്ഥികളെയും അധ്യാപകരെയും ക്രൂരമായി ആക്രമിച്ചത്.

 യുഎസ്- ഇറാൻ സംഘർഷം: ഇന്ത്യയുടെ ഏത് സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് ഇറാൻ, വേണ്ടത് സമാധാനം യുഎസ്- ഇറാൻ സംഘർഷം: ഇന്ത്യയുടെ ഏത് സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുമെന്ന് ഇറാൻ, വേണ്ടത് സമാധാനം

ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് വൈസ് ചാൻസലർ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. മുഖം മറച്ചെത്തിയ പത്തോ പന്ത്രണ്ടോ വിദ്യാർത്ഥികളാണ് ടെക്നിക്കൽ സ്റ്റാഫിനെ ആക്രമിച്ച് ഡാറ്റാ സെൻറർ അടിച്ച് തകർത്തത്. ഞായറാഴ്ചത്തെ ആക്രമണത്തിന് രണ്ട് ദിവസം മുമ്പാണ് സംഭവം. ജെഎൻയുവിലെ എല്ലാ സിസിടിവി ക്യാമറകളെയും ബന്ധിപ്പിച്ചിട്ടുള്ള കണ്ണിയാണ് ഡാറ്റാ സെന്റർ.

jagadeesh-1

ആ വിദ്യാർത്ഥികൾ നല്ല കാര്യത്തിന് വേണ്ടിയായിരുന്നു അത് ചെയ്തിരുന്നതെങ്കിൽ എന്തിനാണ് അവർ മുഖം മറച്ചതെന്നും അദ്ദേഹം ചോദിക്കുന്നു. ആക്രമണത്തിൽ പങ്കുണ്ടെന്നും അത് മനപ്പൂർവ്വം ചെയ്തിട്ടുള്ളതാണ്. ഭാവിയിൽ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ നശിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. അത് സംഭവിച്ചത് ജനുവരി അഞ്ചിനാണ്. ഡാറ്റാ സെന്റർ പ്രവർത്തസജ്ജമല്ലാത്തതിനാൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ജനുവരി മൂന്നിനും അഞ്ചിനും സംഭവിച്ചിട്ടുള്ള കാര്യങ്ങൾക്ക് തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ജനുവരി അഞ്ചിനാണ് മുഖംമൂടി ധരിച്ച് ജെഎൻയു ക്യാമ്പസിനുള്ളിലെത്തിയവർ ജെഎൻയുഎസ് യു പ്രസിഡന്റ് ഐഷി ഘോഷും അധ്യാപകരും ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. ക്യാമ്പസിനുള്ളിൽ ആക്രമണത്തിന് പിന്നിൽ ഇടത് പാർട്ടികളോ വലതോ പാർട്ടികളോ ആയിരിക്കാം. ഇരു പാർട്ടികളും പരസ്പരം പഴിചാരുകയാണ്. എനിക്ക് എല്ലാ വിദ്യാർത്ഥികളും തുല്യരാണ്. ഞാൻ ഇവരെ ക്യാമ്പസിനകത്തേക്ക് അയക്കുന്നില്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. അന്വേഷണം നടന്നാൽ മാത്രമേ യഥാർത്ഥത്തിൽ ആരാണ് കുറ്റക്കാരെന്ന് അറിയൂ.

English summary
Students attacked data centre to block CCTV footage of JNU violence: VC Jagadesh Kumar in interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X