കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാജർനില 75 ശതമാനത്തിലെത്തിയില്ലെങ്കിൽ പരീക്ഷ എഴുതിക്കില്ല: ചട്ടം പുതുക്കി സിബിഎസ് സി

Google Oneindia Malayalam News

ദില്ലി: വിദ്യാർത്ഥികളുടെ ഹാജർ ചട്ടം പരിഷ്കരിച്ച് സിബിഎസ്സി. 75 ശതമാനത്തിലധികം ഹാജർനിലയുള്ള വിദ്യാർത്ഥിക്ക് മാത്രമേ പരീക്ഷയെഴുതാൻ കഴിയുകയുള്ളൂവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ നോട്ടീസിൽ സ്കുളുകൾക്ക് നൽകുന്ന നിർദേശം. പൊതു പരീക്ഷയ്ക്കിരിക്കുന്ന പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള ചട്ടമാണ് സിബിഎസ് സി പരിഷ്കരിച്ചിട്ടുള്ളത്. 2020 ഫെബ്രുവരി 15 മുതലാണ് പത്ത്, പ്ലസ്ടു കാസുകളിലെ പൊതു പരീക്ഷ നടക്കാനിരിക്കുന്നത്. ചട്ടം പ്രകാരം 75 ശതമാനത്തിൽ കുറച്ച് ഹാജർ നിലയുള്ള വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തില്ലെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കി: സുരക്ഷാ ക്രമീകരണത്തിലെ അനിശ്ചിതത്വത്തോടെ!രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം റദ്ദാക്കി: സുരക്ഷാ ക്രമീകരണത്തിലെ അനിശ്ചിതത്വത്തോടെ!

നിർബന്ധമായി നേടിയിരിക്കേണ്ട ഹാജർനിലയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ഫെബ്രുവരി 15ന് നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ നൽകു. ഹാജർനില കുറവുള്ള വിദ്യാർത്ഥികൾ ജനുവരി റീജിയണൽ ഓഫീസുകളിലെത്തണമെന്നും സിബിഎസ്സി അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ബോധിപ്പിക്കുന്നത് വാസ്തവമായ കാരണങ്ങൾ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ ജനുവരി ഏഴോടെ അധികൃതർക്ക് സമർപ്പിക്കുതയാണ് വേണ്ടത്.

cbse-1530248835-

വിദ്യാർത്ഥികൾ പരീക്ഷയിൽ ജയിക്കണമെങ്കിൽ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്ക് വെവ്വേറെ മാർക്ക് വാങ്ങിയിരിക്കണമെന്നും ചട്ടമുണ്ട്. സിബിഎസിയിൽ 33 ശതമാനം മാർക്കാണ് ഒരു വിദ്യാർത്ഥിയ്ക്ക് ജയിക്കുന്നതിന് ആവശ്യം. നേരത്തെതിൽ നിന്ന് വ്യത്യസ്തമായി 100ന് പകരം 80ലായിരിക്കും തിയറി പരീക്ഷയുടെ മാർക്ക് കണക്കാക്കുകയെന്നും സിബിഎസ്സി സ്കൂളുകൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.

English summary
Students below 75% attendance can’t take CBSE board exams 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X