മോദി.. മോദി.. മോദി! രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ മോദി വിളികളുമായി വിദ്യാർത്ഥികൾ
ദില്ലി: ഒഡിഷയില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദി മൂര്‍ദാബാദ് മുദ്രാവാക്യം വിളിക്കുന്നത് രാഹുല്‍ ഗാന്ധി വിലക്കിയിരുന്നു. മോദിക്കെതിരെ മുദ്രാവാക്യം വിളിക്കരുതെന്ന് പറഞ്ഞ രാഹുല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത് വെറുപ്പിന്റെ മുദ്രാവാക്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദ പരിപാടിയില്‍ രാഹുലിനെ വരവേറ്റത് മോദി മോദി വിളികളായിരുന്നു. സംഭവം ഇങ്ങനെയാണ്:

മണ്ണിലേക്കിറങ്ങി രാഹുൽ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുളള യുവാക്കളേയും വിദ്യാര്‍ത്ഥികളേയും കാണാനും സംവദിക്കാനും രാഹുല്‍ ഗാന്ധി സമയം കണ്ടെത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ സ്‌കൂളില്‍ രാഹുല്‍ കുട്ടികളുമായി സംവാദം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പൂനെയിൽ ദുരനുഭവം
എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാമായ മഹാരാഷ്ട്രയില്‍ കുട്ടികളുമായി നടത്തിയ സംവാദ പരിപാടിയില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് അത്ര നല്ല അനുഭവം ആയിരുന്നില്ല. മോദിയെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചപ്പോഴാണ് കുട്ടികള്‍ മോദി വിളികള്‍ ഉയര്‍ത്തിയത്.

മോദി വിളികൾ
താന്‍ മോദിയെ സ്‌നേഹിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് മോദിയോട് ഒരു തരത്തിലുമുളള ദേഷ്യമോ വെറുപ്പോ ഇല്ല. എന്നാല്‍ അദ്ദേഹത്തിന് തന്നൊട് ദേഷ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതോടെയാണ് കുട്ടികള്‍ മോദി മോദി എന്ന് മുദ്രാവാക്യം വിളിച്ച് തുടങ്ങിയത്.

സാരമില്ലെന്ന് രാഹുൽ
ഇത് കേട്ട് രാഹുല്‍ ഗാന്ധി ഒരു നിമിഷം പതറിയെങ്കിലും സംസാരം തുടര്‍ന്നു. മോദി വിളികള്‍ കുഴപ്പമില്ലെന്നാണ് രാഹുല്‍ ആദ്യം പറഞ്ഞത്. നോട്ട് നിരോധനം, തൊഴിലില്ലായ്മ അടക്കമുളള നിരവധി വിഷയങ്ങളാണ് വിദ്യാര്‍ത്ഥികളോട് രാഹുല്‍ ഗാന്ധി സംസാരിച്ചത്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ന്യായ് പദ്ധതിയെ കുറിച്ചും രാഹുല്‍ സംസാരിച്ചു.

മോദിയോട് വെറുപ്പില്ല
സംവാദത്തിന് ശേഷവും തനിക്ക് മോദിയോട് വെറുപ്പില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. വെറുപ്പ് ഭീരുത്വമാണ്. ഈ ലോകം മുഴുവന്‍ വെറുപ്പ് കൊണ്ട് നിറഞ്ഞാലും താനത് കാര്യമാക്കുന്നില്ല. താനൊരു ഭീരുമല്ല. ദേഷ്യത്തിന്റെയും വെറുപ്പിന്റെയും മറവില്‍ താനൊളിച്ചിരിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

എല്ലാവരെയും സ്നേഹിക്കുന്നു
ഈ ലോകത്തുളള എല്ലാത്തിനേയും താന്‍ സ്‌നേഹിക്കുന്നു. താല്‍ക്കാലികമായി വെറുപ്പ് കൊണ്ട് അന്ധരായി തീര്‍ന്നവരെയടക്കം എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സംവാദത്തിനിടെ ചില രസകരമായ ചോദ്യങ്ങളും രാഹുലിന്റെ മുന്നിലേക്കെത്തി. രാഹുല്‍ ഗാന്ധിയുടെ ജീവിതം സിനിമയാക്കിയാല്‍ ആരാകും നായിക എന്നതായിരുന്നു ചോദ്യം.

ഭാര്യ തൊഴിൽ
താന്‍ തന്റെ തൊഴിലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് രാഹുല്‍ മറുപടി നല്‍കിയത്. രാഹുല്‍ ഏറ്റവും ധീരനായ മനുഷ്യനാണ് എന്നുളള പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചോദ്യമുന്നയിച്ചു. തനിക്ക് ആ ധൈര്യം ലഭിച്ചത് അനുഭവങ്ങളില്‍ നിന്നാണ് എന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി.

അടുത്ത സുഹൃത്ത് പ്രിയങ്ക
്പ്രിയങ്കയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. കേരളത്തില്‍ മത്സരിക്കുന്നു എന്നത് കൊണ്ട് തന്നെ കേരളത്തിലെ മലയോര മേഖലയിലെ ഭക്ഷണം എങ്ങനെയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. വയനാട്ടിലെ ഭക്ഷണത്തിന് എരിവ് കൂടുതലാണ് എങ്കിലും തനിക്ക് ഇഷ്ടപ്പെട്ടു എന്ന് രാഹുല്‍ മറുപടി പറഞ്ഞു. ഈ സംവാദ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
|
വീഡിയോ കാണാം
സംവാദ പരിപാടിയിലെ മോദി വിളികളുടെ വീഡിയോ കാണാം












Click it and Unblock the Notifications