കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ വീഡിയോ ലീക്കായി, വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം; ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം

Google Oneindia Malayalam News

ചണ്ഡീഗഢ്: ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം. സര്‍വകലാശാല ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്‌ പിന്നാലെയാണ് പ്രതിഷേധം. ഹോസ്റ്റലില്‍ താമസിക്കുന്ന ചില പെണ്‍കുട്ടികളുടെ എം എം എസ് വീഡിയോ ലീക്കായിരുന്നു.

DA

കേരളത്തില്‍ വെള്ളിയാഴ്ച പമ്പുകള്‍ അടച്ചിടും, സമരം പ്രഖ്യാപിച്ച് ഡീലര്‍മാര്‍; കാരണം ഇത്കേരളത്തില്‍ വെള്ളിയാഴ്ച പമ്പുകള്‍ അടച്ചിടും, സമരം പ്രഖ്യാപിച്ച് ഡീലര്‍മാര്‍; കാരണം ഇത്

ഹോസ്റ്റലിലെ തന്നെ ഒരു പെണ്‍കുട്ടി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ്‍ സുഹൃത്തിന് അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് എന്നാണ് റിപ്പോര്‍ട്ട്. നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയിലാണ്

അതേസമയം സര്‍വകലാശാല അധികാരികള്‍ സംഭവം മൂടിവെക്കാനാണ് ശ്രമിക്കുന്നത് എന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കുറ്റാരോപിതയായ പെണ്‍കുട്ടി പണത്തിന് വേണ്ടിയാണ് വീഡിയോ കൈമാറിയത് എന്നും പറയപ്പെടുന്നുണ്ട്.

വീഡിയോകള്‍ ചോര്‍ത്തിയെന്നാരോപിച്ച വിദ്യാര്‍ത്ഥിനി, അവ ചോര്‍ത്താതിരിക്കാന്‍ മറ്റുള്ളവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സംഭവം പുറത്തറിഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി പ്രതിഷേധിച്ചത്.

'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി

മാനേജ്മെന്റ് ഈ സംഭവത്തില്‍ വളരെ അശ്രദ്ധമായി പ്രവര്‍ത്തിക്കുകയും കോളേജിന്റെ പ്രശസ്തിക്ക് വേണ്ടി ഇത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. 60 ഓളം പെണ്‍കുട്ടികളുടെ വീഡിയോ കുറ്റാരോപിതയായ പെണ്‍കുട്ടി ഷൂട്ട് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷിംലയിലെ ഒരു ആണ്‍കുട്ടിക്കാണ് ദൃശ്യങ്ങള്‍ അയച്ച് കൊടുത്തത്. പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്കെതിരെ ഐപിസി 354 സി, ഐടി ആക്ട് എന്നിവ പ്രകാരം ഘരുവന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ ഫോട്ടോകള്‍ സുഹൃത്തിന് അയച്ചതായി യുവതി സമ്മതിച്ചതായും എന്നാല്‍ മറ്റ് പെണ്‍കുട്ടികളുടെ ചിത്രങ്ങളും അയച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും മൊഹാലി എസ്എസ്പി വിവേക് ഷീല്‍ സോണി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഓണം ബംപറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റ് പങ്കിട്ടെടുത്തവരാണോ നിങ്ങള്‍? ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണംഓണം ബംപറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റ് പങ്കിട്ടെടുത്തവരാണോ നിങ്ങള്‍? ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം

അതേസമയം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് ശാന്തരായിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സ് അഭ്യര്‍ത്ഥിച്ചു. 'ഇത് വളരെ സെന്‍സിറ്റീവായ കാര്യമാണ്, നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ നാമെല്ലാവരും വളരെ ജാഗ്രത പാലിക്കണം,' അദ്ദേഹം ട്വീറ്റ് ചെയ്തു.

English summary
Students try to commit suicide after MMS video is leaked; Massive protest in Chandigarh University
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X