വിദ്യാർത്ഥിനികളുടെ ഫോട്ടോ അശ്ലീല സൈറ്റിൽ, പോസ്റ്റ് ചെയ്തത് അധ്യാപകൻ !! പരാതിയുമായി വിദ്യാർത്ഥികൾ !!
മൈസൂരു സര്‍വ്വകലാശാലയിലെ എന്‍വിയോണ്‍മെന്റ് സയന്‍സ് പി ജി വിദ്യാര്‍ത്ഥികളാണ് പരാതി നൽകിയത്.
ബെംഗളൂരു: അശ്ലീല സൈറ്റില്‍ തങ്ങളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ അധ്യാപകനാണെന്ന ആരോപണവുമായി വിദ്യാര്‍ത്ഥിനികള്‍. മൈസൂരു സര്‍വ്വകലാശാലയിലെ എന്‍വിയോണ്‍മെന്റ് സയന്‍സ് പി ജി വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിയ്ക്കുന്നത്.

അധ്യാപകന്റെ പേര് ഉള്‍പ്പെടെയാണ് വിദ്യാര്‍ത്ഥിനികള്‍ ജയലക്ഷ്മിപുരം പോലീസില്‍ പരാതി നല്‍കിയിരിയ്ക്കുന്നത്. ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച വിരോധം തീര്‍ക്കാനാണ് അധ്യാപകന്‍ തങ്ങളുടെ ഫോട്ടോ അശ്ലീല സൈറ്റുകളില്‍ നല്‍കിയത് എന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.

അധ്യാപകന്‍ പലപ്പോഴും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ക്ലാസെടുക്കുമ്പോള്‍ അശ്ലീല സംഭാഷണങ്ങള്‍ നടത്താറുണ്ടെന്നും പരാതില്‍ പറയുന്നു.

ചില പെണ്‍കുട്ടികളെ നിര്‍ബന്ധ പൂര്‍വ്വം അധ്യാപകന്‍ നടത്തുന്ന പ്രൊജക്ടറുകളില്‍ ഉള്‍പ്പെടുത്താറുണ്ടത്രേ.

സര്‍വ്വകലാശാലയിലെ 10 വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോകളും മൊബൈല്‍ നമ്പറുകളുമാണ് അശ്ലീല സൈറ്റില്‍ ഉള്ളത്. പോലീസ് അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications