സ്മൃതി ഇറാനിയെ കാറില്‍ പിന്തുടര്‍ന്ന നാലുപേര്‍ അറസ്റ്റില്‍
ദില്ലി: തന്റെ കാറിനെ മറ്റൊരു വാഹനം പിന്തുടര്‍ന്നെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. നാലു യുവാക്കളെയാണ് പോലീസ് പിടികൂടിയത്. മന്ത്രി വിമാനത്താവളത്തില്‍ നിന്നും ഔദ്യോഗിക വസതിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
തന്നെ ഏതാനും പേര്‍ പിന്തുടരുന്നുവെന്ന് സ്മൃതി ഇറാനി തന്നെയാണ് ഡല്‍ഹി ചാണക്യപുരി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഉടന്‍ ഇതേക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് പിടിയിലായിരിക്കുന്ന എല്ലാവരും. 18നും 19നും ഇടയില്‍ പ്രായമുള്ളവരാണ് വിദ്യാര്‍ഥികള്‍. ഇവര്‍ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു.

മന്ത്രിയാണെന്ന് അറിയാതെയാണ് വിദ്യാര്‍ഥികള്‍ പിന്തുടര്‍ന്നതെന്നാണ് വിവരം. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇവര്‍ തമാശയ്ക്ക് കാര്‍ പിന്തുടര്‍ന്നതായാണ് പോലീസിന് നല്‍കിയ വിവരം. പിടിയിലായവരെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.













Click it and Unblock the Notifications