സ്‌കൂള്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ ജയിലില്‍ കിടക്കേണ്ടിവരും; വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ്
ഹൈദരാബാദ്: സ്‌കൂള്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ ജയില്‍ ശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പുമായി തെലങ്കാന വിദ്യാഭ്യാസ വകുപ്പ്. ചില സ്‌കൂളുകളില്‍ കൂട്ടക്കോപ്പിയടിക്ക് അധികൃതര്‍ ഒത്താശ നല്‍കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇനിമുതല്‍ കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വിദ്യാര്‍ഥികളെ ജയില്‍ശിക്ഷയ്ക്ക് വിധേയരാക്കുന്നതിന് പുറമെ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയും ചെയ്യും. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷ ആരംഭിക്കുകയാണ്. 2,500 സെന്ററുകളിലായി ഇത്തവണ 5.60 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നുണ്ട്.

മുഴുവന്‍ കുട്ടികളെയും ജയിപ്പിക്കാനായി ചില സ്‌കൂളുകള്‍ തന്നെ കോപ്പിയടിക്കാന്‍ സഹായിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് അധികൃതര്‍ നിരീക്ഷണം കര്‍ശനമാക്കിയത്. കൂട്ടക്കോപ്പിയടി പിടിക്കപ്പെട്ടാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ വെറുതെവിടില്ലെന്ന് വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തവണ സമാനരീതിയില്‍ പരിശോധന നടത്തുന്നുണ്ട്.












Click it and Unblock the Notifications