വിദ്യാർത്ഥികൾക്ക് സ്കൂളിൽ ബൈബിളും കൊണ്ടുവരാം; ഹിജാബ് വിവാദത്തിന് ശേഷം കർണാടയിൽ മറ്റൊരു വിവാദം
ബംഗളൂരു; ഹിജാബ് വിവാദത്തിന് ശേഷം കർണാടകയിലെ വിദ്യാഭ്യാസ സ്ഥാനപത്തിൽ മതത്തിന്റെ പേരിൽ മറ്റൊരു വിവാദം കൂടി. വിദ്യാർത്ഥികൾ സ്കൂളിൽ ബൈബിൾ കൊണ്ടുവരണമെന്ന് ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂൾ നിർദേശിച്ചതിനെ തുടർന്നാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. സംഭവത്തിൽ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളിൽ നിന്ന് സ്കൂൾ അധികൃതർ ഉറപ്പ് എഴുതി വാങ്ങിച്ചിരുന്നു.
സ്കൂളിന്റെ നടപടി കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് വിശേഷിപ്പിച്ച് ചില വലതുപക്ഷ ഗ്രൂപ്പുകൾ ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. സ്‌കൂളിലെ ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളെ ബൈബിൾ വായിക്കാൻ ഇവർ നിർബന്ധിക്കുകയാണെന്ന് ഹിന്ദു ജനജാഗൃതി സമിതി സംസ്ഥാന വക്താവ് മോഹൻ ഗൗഡ അവകാശപ്പെട്ടു. ഭരണഘടനയുടെ 25, 30 വകുപ്പുകളുടെ ലംഘനമാണ് ഈ നടപടിയെന്നും ഇയാൾ പറയുന്നു. എന്നാൽ സ്‌കൂൾ തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുകയും ബൈബിളധിഷ്‌ഠിത വിദ്യാഭ്യാസമാണ് തങ്ങൾ നൽകുന്നതെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

സ്കൂളിലെ ഗ്രേഡ് 11-ലേക്കുള്ള പ്രവേശന അപേക്ഷാ ഫോമിൽ ആണ് വിവാദമായ ഈ തീരുമാനം ഉള്ളത്. "നിങ്ങളുടെ കുട്ടി അവന്റെ/ അവളുടെ സ്വന്തം ധാർമ്മികവും ആത്മീയവുമായ ക്ഷേമത്തിനായി മോണിംഗ് അസംബ്ലി സ്ക്രിപ്ച്ചർ ക്ലാസും ക്ലബ്ബുകളും ഉൾപ്പെടെ എല്ലാ ക്ലാസുകളിലും പങ്കെടുക്കേണ്ടതുണ്ട്. ആയതിനാൽ സ്കൂളിൽ വരുമ്പോൾ ഇവർ ബൈബിളും വേദഗാന പുസ്തകവും കൈവശം വെക്കണം. സ്കൂളിന്റെ ഈ നടപടിയെ മാതാപിതാക്കൾ എതിർക്കരുത്." എന്ന തരത്തിൽ മാതാപിതാക്കളിൽ നിന്ന് സമ്മതം തേടിയുള്ള വാചകങ്ങൾ ഈ അപേക്ഷ ഫോമിൽ ഉണ്ടായിരുന്നു. ഇതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
Recommended Video
അതേ സമയം സംസ്ഥാനത്തെ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ചേർക്കുന്നത് സംബന്ധിച്ച് ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ സ്‌കൂളുകളിൽ ഭഗവദ്ഗീത അവതരിപ്പിക്കാനുള്ള പദ്ധതി അടുത്തിടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പഠ്യപദ്ധതിയിൽ ഭ ഗവത് ഗീത ഉൾക്കൊള്ളിക്കുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചിരുന്നു. "അഭിമാനബോധവും പാരമ്പര്യങ്ങളുമായുള്ള ബന്ധവും വളർത്തിയെടുക്കാൻ 6-12 ക്ലാസുകളിലെ സ്കൂൾ സിലബസിൽ ശ്രീമദ് ഭഗവദ് ഗീത ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു." എന്നായിരുന്നു മാർച്ച് 17ന് ഗുജറാത്ത് സർക്കാർ അറിയിച്ചത്. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനത്തിന് ഉതകുന്ന തരത്തിൽ ഭാരതീയ സംസ്കാരവും ജ്ഞാനശാസ്ത്രവും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്നും അന്നത്തെ സർക്കുലറിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications