• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജെഎൻയു വിദ്യാർത്ഥി പ്രതിഷേധം; പോലീസ് നരനായാട്ട്... വിദ്യാർത്ഥി പ്രക്ഷോഭം ചൊവ്വാഴ്ചയും തുടരും!

ദില്ലി: ഫീസ് വർധനവിനെതിരെ ജെഎൻയുവിലെ വിദ്യാർത്ഥികൾ നടത്തിരുന്ന സമരം ഇന്നും തുടരും. ദിവസങ്ങളായി സമരം നടക്കുന്നുണ്ടെങ്കിലും നൂറുകണക്കിന് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തിയതോടെയാണ് പുറം ലോകം അറിഞ്ഞത്. പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയും വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുയു), ജെഎൻയു അഡ്മിനിസ്ട്രേഷൻ, ഹോസ്റ്റൽ പ്രസിഡന്റുമാർ എന്നിവർ മാനവ വിഭവശേഷി വികസന മന്ത്രാലയം രൂപീകരിച്ച മൂന്നംഗ സമിതിയെ സന്ദർശിച്ച് സർവ്വകലാശാലയിലെ സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ശുപാർശ ചെയ്തു. ഇതിനിടെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തി.

പ്രതിഷേധവുമായി അധ്യാപകരും രംഗത്ത്

പ്രതിഷേധവുമായി അധ്യാപകരും രംഗത്ത്

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടനകള്‍ ചൊവ്വാഴ്ച ക്യാമ്പസില്‍ പ്രതിഷേധ യോഗം ചേരും. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ജെഎൻയു വിദ്യാർഥിയൂണിയൻ പ്രതിനിധികളുമായി ചൊവ്വാഴ്ച ചർച്ച നടത്തിയേക്കും. 23 ദിവസമായി സമരം ശന്തമായി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ. ഫീസ് വർ‌ധനവിനെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിമാസ ഹോസ്റ്റൽ, മെസ് ചെലവുകൾ പ്രതിമാസം 2700 രൂപയിൽ നിന്ന് ശരാശരി 5500 രൂപയായി ഉയരും.

പോലീസിന്റെ ക്രൂര മർദ്ദനം

പോലീസിന്റെ ക്രൂര മർദ്ദനം

വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ച് വളരെ ക്രൂരമായാണ് പോലീസ് നേരിട്ടത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പോലും പോലീസ് തല്ലിച്ചതച്ചെന്ന് അധ്യാപകര്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റേയും ചോരയൊലിച്ചു നിൽക്കുന്ന സമരക്കാരുടേതുമൊക്കെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ടെലിവിഷന്‍ വാര്‍ത്തകളിലും നിറഞ്ഞിരുന്നു.

സമരം തുടരും...

സമരം തുടരും...

വിദ്യാർത്ഥിയൂണിയൻ നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് തുഗ്ലക് റോഡിൽ വിദ്യാർഥികൾ നാല് മണിക്കുർ കുത്തിയിരിപ്പ് സമരം നടത്തി. പിന്നീട് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്കയായിരുന്നു. ഹോസ്റ്റൽ ഫീസ് വർധന പൂർണമായും പിൻവലിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ തുടരുകയാണ്.

വിദ്യാർത്ഥി നേതാക്കൾ കസ്റ്റഡിയിൽ

വിദ്യാർത്ഥി നേതാക്കൾ കസ്റ്റഡിയിൽ

ജെഎൻയു പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ നൂറോളം വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുതുക്കിയ ഹോസ്റ്റൽ ഫീസ് നിലവിൽ വന്നാൽ രാജ്യത്തെ ഏറ്റവും ചെലവേറിയ കേന്ദ്ര സർവകലാശാലകളിലൊന്നായി ജെഎൻയു. മാറുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. സമരത്തെ തുടർന്നു ഫീസിൽ ഇളവു നൽകാൻ സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചെങ്കിലും സ്കോളർഷിപ് ലഭിക്കാത്ത ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർഥികൾക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പകുതിയിലേറെ വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം.

വിദ്യാർത്ഥികളുമായി ചർച്ച ചെയ്തില്ല

വിദ്യാർത്ഥികളുമായി ചർച്ച ചെയ്തില്ല

ഒക്ടോബർ 28 നു ചേർന്ന ഹോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണു പരിഷ്കാരങ്ങൾ തീരുമാനിച്ചത്. വിദ്യാർഥികളുമായി ചർച്ച ചെയ്തില്ലെന്നാരോപിച്ചു വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ ക്യാംപസിൽ സമരം ആരംഭിക്കുകയും ചെയ്തു. 11 നു ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേശ് പൊക്രിയാലിനെ തടയുകയും 6 മണിക്കൂർ അദ്ദേഹം കുടുങ്ങുകയും ചെയ്തതോടെ പോലീസ് വിദ്യാർത്ഥികൾക്ക് നേരെ കയ്യേറ്റം നടത്തുകയായിരുന്നു.

വൈസ് ചാൻസലറുടെ നയങ്ങളോട് എതിർപ്പ്...

വൈസ് ചാൻസലറുടെ നയങ്ങളോട് എതിർപ്പ്...

വൈസ് ചാൻസലർ ഡോ. ജഗദീഷ് കുമാറിന്റെ നയങ്ങളോടാണ് വിദ്യാർത്ഥികൾക്ക് എതിർപ്പ്. തീരുമാനങ്ങൾ വിദ്യാർഥികളോട് ആലോചിക്കാതെയാണെന്ന് അധ്യാപകരും പറയുന്നു. ഡോ. ജഗദീഷ് കുമാർ സ്ഥാനമേറ്റ 2016 ജനുവരി മുതൽ ജെഎൻയു സംഘർഷ ഭരിതമാണ്. നിരക്കു വർധന നിലവിൽ വന്നാൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിക്കു പ്രതിവർഷം 55,000 - 61,000 രൂപ ഫീസ് നൽകേണ്ടി വരും. പ്രതിവർഷം 40,000 - 50,000 രൂപ ഫീസുള്ള ഡൽഹി യൂണിവേഴ്സിറ്റിയിൽ പോലും ഇതോടെ ജെഎൻയുവിനേക്കാൾ ഫീസ് കുറവാകും.

English summary
Students of the Jawaharlal University have been protesting against a fee hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X