മഹാരാഷ്ട്രയില്‍ 13 വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു
റായ്ഗഢ്: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ 13 വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. പുന്നെയിലെ ഇനാംദാര്‍ കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് എത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
മുരുഡ് ബീച്ചിലാണ് അപകടം നടന്നത്. അപകടത്തില്‍ 10 പെണ്‍കുട്ടികളും 3 ആണ്‍കുട്ടികളും മരിച്ചു. ബിരുദ്ധ വിദ്യാര്‍ത്ഥികളായ 135 പേരുടെ സംഘമാണ് വിനോദയാത്രയ്ക്ക് എത്തിയത്.

അപകടത്തില്‍പ്പെട്ട മറ്റ് അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടായ തിരയില്‍പ്പെട്ട് കുട്ടികള്‍ ആഴത്തിലേക്ക് പോവുകയായിരുന്നു എന്ന് കണ്ടുനിന്നവര്‍ പറയുന്നു. കൂടുതല്‍ വിവിരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മരിച്ച കുട്ടികളെ തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications