
കണ്ണൂരില്‍ നിന്ന് വിനോദയാത്ര: വിദ്യാര്‍ത്ഥികളുടെ ബസ് ഗോവയില്‍ വച്ച് തീപിടിച്ചു
കണ്ണൂർ: കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് തീ പിടിച്ചു. വിനോദയാത്രയ്ക്ക് പോകവെയായിരുന്നു അപകടം. ഗോവയിലെ ഓള്‍ഡ് ബെന്സാരിയില് വച്ചാണ് ബസിന് തീ പിടിച്ചത്. വിദ്യാർത്ഥികളുമായി കണ്ണൂരില്‍ നിന്നാണ് ബസ് യാത്ര തുടങ്ങിയത്. അപകടത്തിൽ ബസ് പൂർണമായി കത്തി നശിച്ചിരുന്നു. എന്നാൽ, ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോർട്ട്.
കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു വിനോദയാത്രയിൽ പങ്കെടുത്തത്. ഒരു പ്രദേശിക ടൂറിസ്റ്റ് ബസിലായിരുന്നു ഇവരുടെ യാത്ര. കണ്ണൂരിൽ നിന്ന് ഗോവയിലേക്ക് ആയിരുന്നു ടൂർ പ്ലാൻ ചെയ്തിരുന്നത്. അതേസമയം, ബസ് തീപിടിക്കാനുളള കാരണം വ്യക്തമല്ല എന്നാണ് വിവരം. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.
വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ഓൾഡ് ഗോവയിൽ എത്തിയപ്പോൾ ബസിന്റെ എഞ്ചിനിൽ നിന്ന് പുക പുറത്തു വന്ന് തുടങ്ങി. മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ശ്രദ്ധയിലാണ് ഇക്കാര്യം അറിയാൻ കഴിഞ്ഞത്. തുടർന്ന് ബസിന്റെ ഡ്രൈവറിനോട് ഇക്കാര്യം പറഞ്ഞിരുന്നു.
എന്നാൽ, ഡ്രൈവർ ഇത് ശ്രദ്ധിച്ചില്ല, ബസ് വൈകിട്ട് 5.30 ഓടെ ബനസ്തരിമിൽ എത്തി. പിന്നാലെ ബസ് കത്താനും തുടങ്ങിയിരുന്നു. ഉടൻ തന്നെ ബസ് ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ മറ്റ് സുരക്ഷിത സ്ഥാലത്തേക്ക് മാറ്റുകയും ചെയ്തു. ഗോവയിലെ ഫയർ സർവീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നാൽ, തീ പിടിത്തത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പോണ്ട, ഓൾഡ് ഗോവ എന്നിവിടങ്ങളിലെ രണ്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു. 40 ലക്ഷത്തിൽ അധികം രൂപയുടെ നഷ്ടം ഉണ്ടെന്നാണ് ഫയർഫോഴ്സ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
നാഗ്പൂർ: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. യാത്രക്കാർ അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ആർക്കു പരിക്ക് പറ്റിയിട്ടില്ല. ഒരു മാസത്തിന് ഉളളിൽ ഇത് രണ്ടാം തവണ ആണ് നാഗ്പൂർ കോർപ്പറേഷന്റെ ബസിന് വീണ്ടും തീ പിടിക്കുന്നത്.
12 ദിവസത്തിനിടെ 10 തവണയായി കൂട്ടിയത് 7.20 രൂപ; ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി
തിത്തൂരിൽ നിന്ന് സീതാബുൽദിയിലേക്ക് പോകുന്ന ബസിനാണ് അപകടം സംഭവിച്ചത്. നാഗ്പൂരിലെ മെഡിക്കൽ കോളേജ് സ്ക്വയറിന് അടുത്തായാണ് അപകടം നടന്നത്. രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. എഞ്ചിനിൽ നിന്ന് തീ പടരുകയായിരുന്നു. ബസിന്റെ ഡൈവറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളപായം ഉണ്ടായില്ല.