കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ ഭേദഗതി നിയമത്തിൽ ദില്ലി പുകയുന്നു: പോലീസ് ആസ്ഥാനത്ത് മുമ്പിൽ വിദ്യാർത്ഥി പ്രതിഷേധം!!!

Google Oneindia Malayalam News

ദില്ലി: പൌരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ ദില്ലി പോലീസ് ആസ്ഥാനത്ത് പ്രതിഷേധത്തിനായി ഒത്തുചേർന്നു. ജാമിയ മിലിയ, അലിഗഡ് സർവ്വകലാശാലകളിലെ അക്രമ സംഭവങ്ങളെ തുടർന്നാണ് വിദ്യാർത്ഥി പ്രതിഷേധം. അനുമതിയില്ലാതെ പോലീസ് ജാമിയ ക്യാമ്പസിനുള്ളിൽ കയറിയെന്നാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആരോപണം.

ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു, യുദ്ധഭൂമിയായി ജാമിയ, പോലീസ് അതിക്രമിച്ച് കയറിയെന്ന് പ്രോക്ടര്‍!!ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു, യുദ്ധഭൂമിയായി ജാമിയ, പോലീസ് അതിക്രമിച്ച് കയറിയെന്ന് പ്രോക്ടര്‍!!

പോലീസ് ക്യാമ്പസിനുള്ളിൽ കടന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചെന്ന് ജാമിയ മിലിയ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്. സർവ്വകലാശാല വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സ്ഥിതി നിയന്ത്രണവിധേയമാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് പോലീസിന്റെ വാദം. എന്നാൽ ക്യാമ്പസിനുള്ളിൽ പ്രവേശിക്കണമെങ്കിൽ സർവ്വകലാശാല അധികൃതരോട് അനുമതി വേണമെന്ന ചട്ടം നിലനിൽക്കെയാണ് പോലീസ് നടപടി.

delhiprotest1111

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്നാണ് പോലീസും ആൾക്കുട്ടവും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത്. ഇതിനിടെ മൂന്ന് ബസുകളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. നൂറോളം ഇരുചക്ര വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ പോലീസും കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് പോലീസ് ജാമിയ വിദ്യാർത്ഥികളെ തടഞ്ഞുവെക്കുകയായിരുന്നു. ചില വിദ്യാർത്ഥികളെ ലൈബ്രറിക്കുള്ളിൽ നിന്ന് പോലീസ് ചില വിദ്യാർത്ഥികളെ പിടികൂടിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

സേനക്കൊപ്പം പോലീസ് ക്യാമ്പസിനകത്ത് പ്രവേശിച്ചു. എന്നാൽ അനുമതിയില്ലാതെ ക്യാമ്പസിനുള്ളിൽ കടന്ന പോലീസ് വിദ്യാർത്ഥികളെയും ജീവനക്കാരെയും മർദ്ദിക്കുകയും ക്യാമ്പസ് വിട്ട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തെന്നും ജാമിയ സർവ്വകലാശാല ചീഫ് പ്രോക്ടർ വസീം അഹമ്മദ് ഖാൻ ചൂണ്ടിക്കാണിക്കുന്നു.

പോലീസ് നടപടി സ്വീകരിച്ചത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി മാത്രമാണെന്നാണ് പോലീസ് വാദം. ദില്ലി പോലീസ് ഉദ്യോഗസ്ഥൻ ചിന്മയ ബിസ്വാളാണ് ഇക്കാര്യം അറിയിച്ചത്. ജനക്കൂട്ടത്തെ തിരിച്ചയയ്ക്കുകയായിരുന്നു ഞങ്ങളുടെ ലങ്ങളുടെ താൽപ്പര്യം. പ്രദേശത്തെ ക്രമസമാധാന നില സാധാരണ ഗതിയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമത്തിന്പിന്നിൽ പ്രതിഷേധത്തിനൊപ്പം ചേർന്ന പ്രാദേശികരാണെന്നും സർവ്വകലാശാല അവകാശപ്പെടുന്നു.

English summary
Students protest infront of Delhi police headquarters over Anti CAA protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X