Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത് സ്ത്രീ പാചകക്കാരിയായി, 118ല്‍ 100 കുട്ടികളും സ്‌കൂള്‍ വിട്ടു!

കോലാര്‍: സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക്. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. കഗ്ഗനഹള്ളിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ആകെ 118 കുട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ പെട്ട സ്ത്രീ പാചകക്കാരിയായി എത്തിയതോടെ കുട്ടികള്‍ കൂട്ടത്തോടെ സ്‌കൂള്‍ വിടുകയായിരുന്നു. 100 കുട്ടികളാണ് ഇതിന്റെ പേരില്‍ സ്‌കൂള്‍ വിട്ടത്.

പ്രധാന പാചകക്കാരിയായി ജോലിയില്‍ പ്രവേശിച്ച രാധമ്മ ഇപ്പോള്‍ ജോലി ചെയ്യാനാകാത്ത നിലയിലാണ്. സ്‌കൂളില്‍ ഇപ്പോള്‍ 18 കുട്ടികളാണ് ബാക്കിയുള്ളത്. രാധമ്മ ഉച്ചഭക്ഷണം പാകം ചെയ്യില്ല എന്ന ഉറപ്പിന്മേലാണത്രെ ഈ കുട്ടികള്‍ ഇവിടെ തുടരുന്നത്. കുട്ടികളുടെ രക്ഷിതാക്കളാണ് രാധമ്മ പാചകം ചെയ്താല്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് നിര്‍ത്തുമെന്ന് പറഞ്ഞിരിക്കുന്നത്.

women45

കുട്ടികളുടെ രക്ഷിതാക്കള്‍ എന്താണ് ചെയ്യുന്നത് എന്നത് തങ്ങള്‍ക്ക് മനസിലാകുന്നില്ല എന്ന് മുല്‍ബാഗല്‍ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ എന്‍ ദേവരാജ് പറഞ്ഞു. സ്‌കൂളില്‍ ഉച്ചഭക്ഷണം കൊടുക്കുന്നത് നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലാണ്. ജനപ്രതിനിധികളും ഐ എ എസ് ഓഫീസര്‍മാരും മറ്റും പറഞ്ഞിട്ടും കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ല. ഇത് എന്തുതരം സ്വഭാവമാണ്.

സ്‌കൂളിലെ ഈ പ്രതിസന്ധിക്ക് കാരണം ഗ്രാമത്തിലെ രാഷ്ട്രീയമാണ് എന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. ഇവിടത്തെ സ്‌കൂള്‍ വിട്ട കുട്ടികളെല്ലാം തൊട്ടടുത്ത ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നുകഴിഞ്ഞു. ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് കുട്ടികള്‍ സ്‌കൂള്‍ വിട്ടതെന്ന് രാധമ്മയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദളിത് സ്ത്രീ സ്‌കൂളില്‍ പാചകക്കാരിയായി എത്തിയത് ആളുകള്‍ക്ക് രസിച്ചിട്ടില്ലത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+