കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വീണ്ടും സമരച്ചൂടില്‍

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവില്‍ വീണ്ടും സമരവുമായി വിദ്യാര്‍ത്ഥികള്‍. രാജ്യ ദ്രോഹ കുറ്റം ആരോപിച്ച് ജയിലിലടച്ചിരുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ പകപോക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ചാണ് വീണ്ടും സമരവുമായി മുന്നോട്ട് പോകുന്നത്.

കഴിഞ്ഞ ദിവസം ഉമര്‍ഖാലിദിനെ ഒരു സെമസ്റ്റര്‍ പുറത്തിരുത്താനും കനയ്യ കുമാറിന് 10,000 രൂപ പിഴ ചുമത്താനും ഉമര്‍ഖാലിദിന് 20,000 രൂപ പി ഇടാനും സര്‍വ്വകലാശാല തീരുമാനം എടുത്തിരുന്നു. ഫെബ്രുവരി ഒമ്പതിനു നടന്ന അഫ്‌സല്‍ഗുരു അനുസ്മരണചടങ്ങ് വിവാദം അന്വേഷിക്കാന്‍ സര്‍വ്വകലാശാല നിയോഗിച്ച ഉന്നത തല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനമെടുത്തത്.

JNU Protest

വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ടീച്ചേര്‍സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ജെഎന്‍യു സംഭവത്തില്‍ അറസ്റ്റിലായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സര്‍വ്വകലാശാല നടപടി എടുത്തിട്ടുണ്ട്. അനിര്‍ ഭട്ടാചാര്യയെ ജുലൈ 15 വരെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി. കൂടാതെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഏതെങ്കിലും കോഴ്‌സ് ചെയ്യുന്നതിനും വിലക്കുണ്ട്.

സൗരഭ് ശര്‍മ്മയ്ക്ക് 10,000 രൂപ പിഴ അടയ്ക്കാനും മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലും ക്യാമ്പസില്‍ നിന്നും പുറത്താക്കാനും സര്‍വ്വകലാശാല ഉത്തരവിറക്കിയിട്ടുണ്ട്. മറ്റൊരു വിദ്യാര്‍ത്ഥിയായ അശുതോഷിന് ജെഎന്‍യു ഹോസ്റ്റലില്‍ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ 20,000 രൂപ പിഴയും ചുമത്തി. വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരത്തിലേക്ക് കടക്കുമ്പോള്‍ അതിനു പൂര്‍ണ്ണ പിന്തുണ അധ്യാപകരും നല്‍കുന്നുണ്ട്.

English summary
Both the JNU Students’ Union (JNUSU) and the JNU Teachers’ Association (JNUTA) Tuesday “rejected” the punishments meted out to students by university authorities on the basis of the high-level enquiry committee’s report on the February 9 incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X