അപമാനിച്ച അധ്യാപകനെ പെണ്‍കുട്ടികള്‍ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യം വൈറലായി
മന്ദ്‌സൗര്‍: തന്നെ അപമാനിച്ച മ്യൂസിക് അധ്യാപകനെ പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി. മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ലയിലാണ് സംഭവം. നിരഞ്ജന്‍ ഭട്‌നഗര്‍ എന്ന അധ്യാപകന്റെ താമസസ്ഥലത്തെത്തിയ പെണ്‍കുട്ടിയും സുഹൃത്തുക്കളും വളഞ്ഞിട്ട് അടിക്കുന്നതും വലിച്ചിടുന്നതും ദൃശ്യത്തിലുണ്ട്.
പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നും അശ്ലീല പദപ്രയോഗം നടത്തിയെന്നുമാണ് അധ്യാപകനെതിരായ ആരോപണം. വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെ പിന്നീട് പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇരുകൂട്ടരും പരസ്പരം സ്റ്റേഷനില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം, പെണ്‍കുട്ടിയുടെ ആരോപണം അധ്യാപകന്‍ നിഷേധിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു പെണ്‍കുട്ടി സംഗീതം പഠിക്കാനെത്തിയിരുന്നതായി അധ്യാപകന്‍ പറഞ്ഞു. വീട്ടുകാര്‍ തന്നെ ശരിയായി സംരക്ഷിക്കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും ഫീസ് വാങ്ങിയിരുന്നില്ലെന്ന് അധ്യാപകന്‍ വ്യക്തമാക്കി.
തൊട്ടടുത്തുള്ള ഒരു ആണ്‍കുട്ടിയുമായി പരാതിക്കാരി പ്രണയത്തിലായിരുന്നെന്നും അധ്യാപകന്‍ പറഞ്ഞു. ഇക്കാര്യം വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. പെണ്‍കുട്ടികള്‍ തനിക്ക് ചെറുമക്കളെപോലെയാണ്. അവരെ മറ്റൊരുവിധത്തില്‍ കാണുകയോ അപമാനിക്കാന്‍ ശ്രിമിക്കുകയോ ചെയ്തിട്ടില്ലെന്നും നിരഞ്ജന്‍ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications