സ്വകാര്യ വീഡിയോ ലീക്കായി, വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം; ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം
ചണ്ഡീഗഢ്: ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം. സര്‍വകലാശാല ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. ഹോസ്റ്റലില്‍ താമസിക്കുന്ന ചില പെണ്‍കുട്ടികളുടെ എം എം എസ് വീഡിയോ ലീക്കായിരുന്നു.

ഹോസ്റ്റലിലെ തന്നെ ഒരു പെണ്‍കുട്ടി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ് സുഹൃത്തിന് അയച്ച് കൊടുത്തതോടെയാണ് സംഭവം പുറത്തായത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് എന്നാണ് റിപ്പോര്‍ട്ട്. നിരവധി പെണ്‍കുട്ടികള്‍ ആശുപത്രിയിലാണ്
Protest breaks out in #Chandigarh University, MMS of various girls living in Hostel of Chandigarh University got viral.
— The Analyzer (@Indian_Analyzer) September 18, 2022
Apparently, Videos were recorded by a #Girl from the same hostel & were forwarded to her Boyfriend.
4 Girls have committed Suicide🫣 pic.twitter.com/eAkHwNVZMm
അതേസമയം സര്‍വകലാശാല അധികാരികള്‍ സംഭവം മൂടിവെക്കാനാണ് ശ്രമിക്കുന്നത് എന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കുറ്റാരോപിതയായ പെണ്‍കുട്ടി പണത്തിന് വേണ്ടിയാണ് വീഡിയോ കൈമാറിയത് എന്നും പറയപ്പെടുന്നുണ്ട്.
വീഡിയോകള്‍ ചോര്‍ത്തിയെന്നാരോപിച്ച വിദ്യാര്‍ത്ഥിനി, അവ ചോര്‍ത്താതിരിക്കാന്‍ മറ്റുള്ളവരില്‍ നിന്ന് പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സംഭവം പുറത്തറിഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി പ്രതിഷേധിച്ചത്.
മാനേജ്മെന്റ് ഈ സംഭവത്തില്‍ വളരെ അശ്രദ്ധമായി പ്രവര്‍ത്തിക്കുകയും കോളേജിന്റെ പ്രശസ്തിക്ക് വേണ്ടി ഇത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. 60 ഓളം പെണ്‍കുട്ടികളുടെ വീഡിയോ കുറ്റാരോപിതയായ പെണ്‍കുട്ടി ഷൂട്ട് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷിംലയിലെ ഒരു ആണ്‍കുട്ടിക്കാണ് ദൃശ്യങ്ങള്‍ അയച്ച് കൊടുത്തത്. പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്കെതിരെ ഐപിസി 354 സി, ഐടി ആക്ട് എന്നിവ പ്രകാരം ഘരുവന്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. തന്റെ ഫോട്ടോകള്‍ സുഹൃത്തിന് അയച്ചതായി യുവതി സമ്മതിച്ചതായും എന്നാല്‍ മറ്റ് പെണ്‍കുട്ടികളുടെ ചിത്രങ്ങളും അയച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും മൊഹാലി എസ്എസ്പി വിവേക് ഷീല് സോണി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് ശാന്തരായിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സ് അഭ്യര്‍ത്ഥിച്ചു. 'ഇത് വളരെ സെന്‍സിറ്റീവായ കാര്യമാണ്, നമ്മുടെ സഹോദരിമാരുടെയും പെണ്മക്കളുടെയും അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പെടെ നാമെല്ലാവരും വളരെ ജാഗ്രത പാലിക്കണം,' അദ്ദേഹം ട്വീറ്റ് ചെയ്തു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications