കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന സൂര്യ നമസ്ക്കാരം

  • By Meera Balan
Google Oneindia Malayalam News

Yoga
മാംഗ്ലൂര്‍: ഏറ്റവും അധികം പേര്‍ പങ്കെടുക്കുന്ന സൂര്യനമസ്‌ക്കാരത്തിലൂടെ ഗിന്നസ് റെക്കോര്‍ഡിന് തയ്യാറെടുക്കുകയാണ് മാംഗ്ലൂര്‍. ഡിസംബര്‍ പതിനൊന്നിനാണ് യോഗ ഫ്യൂച്ചര്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിയ്ക്കുന്നത്. ധര്‍മ്മാസ്തല ധര്‍മ്മാധികാരിയുടെ നേതൃത്വത്തിലാണ് സൂര്യ നമസ്‌ക്കാരം. ഒരു ലക്ഷം വിദ്യാര്‍ഥികളാണ് സൂര്യനമസ്‌ക്കാരത്തില്‍ പങ്കെടുക്കുക.

2005 നവംബര്‍ 19 ന് ഗ്വാളിയോറില്‍ 362 സ്‌കൂളുകളില്‍ നിന്നുള്ള 29,973 കുട്ടികള്‍ പങ്കെടുത്ത സൂര്യനമസ്‌ക്കാരം ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു.വിവേകാനന്ദ കേന്ദ്രയുടെ നേതൃത്വത്തില്‍ ജിവാജി യൂണിവേഴ്‌സിറ്റിയില്‍ വച്ചായിരുന്നു സൂര്യനമസ്‌ക്കാരം സംഘടിപ്പിച്ചത്.

യോഗ ഫ്യൂച്ചര്‍ എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന പരിപാടിയില്‍ ഒരു ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 38 കേന്ദ്രങ്ങളിലായി ഒരേ സമയമാണ് സൂര്യ നമസ്‌കാരം നടക്കുന്നത്. രാവിലെ പത്ത് മണിയ്ക്ക് ആരംഭിയ്ക്കുന്ന സൂര്യ നമസ്‌ക്കാരം അരമണിയ്ക്കൂര്‍ നിണ്ട് നില്‍ക്കും. സൂര്യ നമസ്‌കാരത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമെന്ന് യോഗ ഗുരു ശശികാന്ത് ജയിന്‍ പറഞ്ഞു.

English summary
Students from Twin Districts will 'Suryanamaskar' for Guinness World Record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X