Get Updates
Get notified of breaking news, exclusive insights, and must-see stories!

80 ശതമാനം വിദ്യാര്‍ഥികള്‍ക്കും പ്രിയം നീലച്ചിത്രം

പനാജി: ഗോവയിലെ എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളും നീലച്ചിത്രങ്ങള്‍ കാണുന്നതായി പഠനങ്ങള്‍. ഇത്രയും കുട്ടികള്‍ ഒരു ദിവസം കാണുന്ന ബലാത്സംഗ വീഡിയോകളുടെ എണ്ണം 86000 ല്‍ അധികം വരും എന്നാണ് റിപ്പോര്‍ട്ട്. കോളേജുകളിലും ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലും പഠിക്കുന്ന കുട്ടികളാണ് ഇത്രയും നീലച്ചിത്രങ്ങള്‍ കാണുന്നതത്രെ.

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന കര്‍ണാടകയില്‍ നിന്നുള്ള റെസ്‌ക്യൂ എന്ന സംഘടനയാണ് സര്‍വ്വേ നടത്തിയത്. സ്‌കൂളിലും കോളേജുകളിലും പഠിക്കുന്ന ആണ്‍കുട്ടികളില്‍ 80 ശതമാനം പേരും നീലച്ചിത്രങ്ങള്‍ കാണുന്നവരാണ്. ഇതില്‍ 40 ശതമാനം പേര്‍ ബലാത്സംഗ വീഡിയോകളാണ് കാണുന്നത്. 47 ശതമാനത്തിലധികം പേര്‍ കുട്ടികളുടെ നീലച്ചിത്രങ്ങളാണ് കാണുന്നതെന്ന് റെസ്‌ക്യുവിന്റെ സി ഇ ഓ പറഞ്ഞു.

goa-map

ഗോവയിലെ പത്ത് പ്രധാനപ്പെട്ട സ്‌കൂളുകളിലാണ് സര്‍വ്വേ നടത്തിയത്. കുറ്റകൃത്യങ്ങള്‍ നേരിട്ടു കാണുന്നത്, നീലച്ചിത്രങ്ങള്‍ കാണുന്നത്, ഇവയുടെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയായിരുന്നു സര്‍വ്വേയിലെ പ്രധാന വിഷയങ്ങള്‍. ബലാത്സംഗ വിഡിയോകള്‍ കാണുന്ന കുട്ടികളില്‍ ഇത് പോലെ ചെയ്യണമെന്നുള്ള ആഗ്രഹം ഉണ്ടാകുന്നതായും സര്‍വ്വേയില്‍ പങ്കെടുത്ത പലരും തുറന്നുപറഞ്ഞതായും സി ഇ ഓ അഭിഷേക് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ഇന്റര്‍നെറ്റിലെ അശ്ലീല ഉള്ളടക്കങ്ങള്‍ കാരണമാകുന്നുണ്ട് എന്ന പഠനങ്ങളെ ശരിവെക്കുന്നതാണ് റെസ്‌ക്യുവിന്റെ ഈ സര്‍വ്വേയും. നീലച്ചിത്രം കാണുന്ന 50 ശതമാനം കുട്ടികളും വയലന്റ് ആയ ശ്രമങ്ങള്‍ നടത്തുന്നവരാണത്രെ. സംസ്ഥാനത്ത് ഇന്റര്‍നെറ്റിലൂടെയുള്ള നീലച്ചിത്രങ്ങള്‍ നിയന്ത്രിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+