സാനിറ്റൈസുകളെ സൂക്ഷിക്കണം; കുട്ടികളിൽ നേത്ര സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമെന്ന് പഠനം
ദില്ലി; കൊവിഡ് വൈറസ് പ്രതിരോധ നടപടികളില്‍ ഏറ്റവും പ്രധാനമായതാണ് സാനിറ്റൈസറുകളുടെ ഉപയോഗം. പ്രചാരത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളിലൊന്നായ സാനിറ്റൈസറുകള്‍ ഇന്ന് ജീവിതത്തിന്റെ ഭാഗം തന്നെയായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഈ അടുത്ത് പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സാനിറ്റൈസറുകള്‍ കുട്ടികളില്‍ കണ്ണു സംബന്ധമായ പരിക്കുകള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകുന്നുവന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജാമ ഒഫ്താൽമോളജി ജേണലിൽ ജനുവരി 21 ന് പ്രസിദ്ധീകരിച്ച പഠനത്തിൽ,അബദ്ധത്തില്‍ കുട്ടികളുടെ കണ്ണില്‍ എത്തുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ കണ്ണുകളില്‍ രാസ പരിക്കുകള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.ഫ്രഞ്ച് പോയ്സണ്‍ കണ്ട്രോള് സെന്ററിലെ കണക്കുകള്‍ അനുസരിച്ച് 2020 ഏപ്രിൽ 1 നും ഓഗസ്റ്റ് 24 നും ഇടയിൽ സാനിറ്റൈസറിലെ രാസവസ്കുക്കള് കണ്ണിലെത്തിയതുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴ് ഇരട്ടിയാണ് കേസുകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ധനവ്.
2019 ലെ പീഡിയാട്രിക് ഡാറ്റാബേസ് അനുസരിച്ച് രാസവസ്തുക്കള്‍ കാരണം കുട്ടികളുടെ കണ്ണുകള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ 1.3 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2020 ന്റെ അവസാനത്തോടെ 9.9 ശതമാനമായാണ് ഇത് ഉയര്‍ന്നിരിക്കുന്നത്. 2019 ല്‍ ഫ്രാന്‍സില്‍ ഒരു കുഞ്ഞ് മാത്രമായിരുന്നു കണ്ണുകളില്‍ സാനിറ്റൈസര്‍ വീണതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസ്. എന്നാല്‍ 2020 ല്‍ 16 കുട്ടികളെയാണ് ഇതേ കാരണത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പഠനം പറയുന്നു.
നേരത്തെ, വേൾഡ് ജേണൽ ഓഫ് കറന്റ് മെഡിക്കൽ ആന്റ് ഫാർമസ്യൂട്ടിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ഹാൻഡ് സാനിറ്റൈസർ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വ്യക്തമാക്കിയിരുന്നു
സാനിറ്റൈസര്‍ അമിതമായി ഉപയോഗിക്കുന്നത് ഗഹന വ്യവസ്ഥയിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകൾക്കിടയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇത് ദഹന പ്രശ്നങ്ങള്‍, അമിത വണ്ണം, ഓട്ടിസം തുടങ്ങി അവസ്ഥകളിലേക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48
ചിറ്റൂരിൽ പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്; കെ കൃഷ്ണൻകുട്ടിക്കെതിരെ മുൻ എംഎൽഎയുടെ മകൻ മത്സരത്തിന്
ഒമാന്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും; കൊറോണ ഭീതി അകലാതെ ഗള്‍ഫ് മേഖല