കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ 42 ശതമാനം പ്രദേശവും അസാധാരണമായ വരള്‍ച്ച നേരിടുന്നു; 6 ശതമാനം പ്രദേശം അപൂര്‍വമായ വരള്‍ച്ചയുടെ പിടിയിലെന്ന് റിപ്പോര്‍ട്ട്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഡ്രോട്ട് ഏര്‍ലി വാര്‍ണിംഗ് സിസ്റ്റത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 42 ശതമാനം പ്രദേശവും അസാധാരണ വരള്‍ച്ച നേരിടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം അധികമാണ് ഇത്. മെയ് 28ന് റിയല്‍ ടൈം വാച്ചര്‍ പുറത്തിറക്കിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

മോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുളളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ട് പോകണമെന്ന് കെ സുധാകരൻമോദിയെ ഗാന്ധിയോട് ഉപമിച്ച അബ്ദുളളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ട് പോകണമെന്ന് കെ സുധാകരൻ

അസാധാരണ വരള്‍ച്ച നേരിടുന്ന പ്രദേശം കഴിഞ്ഞ ആഴ്ചത്തെ(മെയ് 21) അപേക്ഷിച്ച് 42.18 ശതമാനത്തില്‍ നിന്നും 42.61 ശതമാനമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 28 മുതല്‍ ഇത് 42.16 ശതമാനമായിരുന്നു. വരള്‍ച്ച സൂചിക 36.74 ശതമാനമായിരുന്ന പ്രദേശം കഴിഞ്ഞ വര്‍ഷം 2018 മെയ് 28 ലെ കണക്കുകള്‍ പ്രകാരം അസാധാരണമായി വരള്‍ച്ചയെ തുടര്‍ന്ന് ഉണങ്ങിയ നിലയിലാണ്. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കുന്ന മേഖലകള്‍.

farmer35-600

രാജ്യത്ത് 91 ജലസംഭരണികളിലെ സംഭരണ ശേഷി ആകെ ജലവിതരണ സംവിധാനത്തിന്റെ 20 ശതമാനം മാത്രമാണെന്നും കേന്ദ്ര ജലവിഭവ കമ്മീഷന്റെ പുതിയ ബുള്ളറ്റിന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള സംഭരണ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ബുള്ളറ്റിനില്‍ പറയുന്നു.


അതിനാല്‍ തന്നെ എല്ലാ കണ്ണുകളും ഇപ്പോള്‍ മണ്‍സൂണിനെ പ്രതീക്ഷിച്ചാണ്. ഇത്തവണത്തെ മണ്‍സൂണ്‍ കാലം സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നും അതിനാല്‍ വടക്കു പഠിഞ്ഞാറന്‍ ഇന്ത്യയും വടക്കു കിഴക്കന്‍ ഇന്ത്യയും 94 ശതമാനവും 91 ശതമാനവും ശരാശരി മഴ പ്രതീക്ഷിക്കുന്നു. കൂടാതെ രാജ്യത്തിന്റെ മധ്യമേഖലയില്‍ 100 ശതമാനവും പെന്‍സിലര്‍ ഇന്ത്യയില്‍ 97 ശതമാനവും മഴയാണ് പ്രതീക്ഷിക്കുന്നത്.

English summary
Study report on draught in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X