കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂരതയ്ക്ക് ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ ഐസിസിനൊപ്പമോ!!! കണക്കുകള്‍ ഞെട്ടിക്കുന്നത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ലോകത്ത് കഴിഞ്ഞ വര്‍ഷം ഭീകരാക്രമണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഭീകരവാദികളുടെ ആക്രമണം നേരിടുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യ.

 ഐസിസിന്റെ ലൈംഗിക അടിമത്വത്തെ അതിജീവിച്ചു, ഇന്ന് യുഎന്‍ ഗുഡ് വില്‍ അംബാസഡര്‍, ആരാണ് ഈ പെണ്‍കുട്ടി? ഐസിസിന്റെ ലൈംഗിക അടിമത്വത്തെ അതിജീവിച്ചു, ഇന്ന് യുഎന്‍ ഗുഡ് വില്‍ അംബാസഡര്‍, ആരാണ് ഈ പെണ്‍കുട്ടി?

ഇന്ത്യയില്‍ ഭീകരാക്രമണങ്ങളുടെ പട്ടികയില്‍ എത്തിച്ചത് രാജ്യത്ത് മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്കും ഭരണകൂടത്തിനും എതിരെ നടത്തുന്ന ആക്രമണങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 289 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.

സുഹൃത്തുക്കള്‍ക്ക് മുമ്പില്‍വച്ച് പെണ്‍കുട്ടികള്‍ക്ക് പീഡനം;പിടിയിലായ പ്രതികള്‍ കുട്ടിക്കുറ്റവാളികളോസുഹൃത്തുക്കള്‍ക്ക് മുമ്പില്‍വച്ച് പെണ്‍കുട്ടികള്‍ക്ക് പീഡനം;പിടിയിലായ പ്രതികള്‍ കുട്ടിക്കുറ്റവാളികളോ

 2015ല്‍

2015ല്‍

2015ല്‍ 11,774 ഭീകരാക്രമണങ്ങള്‍ക്കാണ് ലോകം സാക്ഷിയായത്. 28, 328 പേര്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുകയും 35, 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നാഷണല്‍ കര്‍സോഷ്യം

നാഷണല്‍ കര്‍സോഷ്യം

നാഷണല്‍ കര്‍സോഷ്യം ഭീകരവാദത്തെക്കുറിച്ച് പഠിച്ച നാഷണല്‍ കര്‍സോഷ്യം തയ്യാറാക്കിയ കണക്കുപ്രകാരം താലിബാന്‍, ഐസിസ്, ബൊക്കോ ഹറാം എന്നീ ഭീകരസംഘനടനകളാണ് ആഗോളതലത്തില്‍ ഭീകരവാദത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് കണ്ടെത്തല്‍. ഇതിന് പിറകില്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 നിരോധിത സംഘടന

നിരോധിത സംഘടന

2015ല്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 343 എണ്ണത്തിന് പിന്നില്‍ സിപിഐ മാവോയിസ്റ്റ് എന്ന നിരോധിത സംഘടനയാണ്. ഈ ആക്രമണങ്ങളിലായി 176 പേരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.

ഐസിസ്

ഐസിസ്

താലിബാന്‍ 2015ല്‍ നടത്തിയ 1093 ഭീകരാക്രമണങ്ങളില്‍ 4,512 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഐസിസ് നടത്തിയ 931 ആക്രമണങ്ങളില്‍ 6,050 പേരും കൊല്ലപ്പെട്ടു. 5,450 പേരാണ് ബൊക്കോ ഹറാം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ കുര്‍ദ്ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നടത്തിയ 238 ആക്രമണങ്ങളില്‍ 287 പേരും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്.

മണിപ്പൂര്‍

മണിപ്പൂര്‍

ഇന്ത്യയില്‍ ഛത്തീസ്ഗഡ്, മണിപ്പൂര്‍, ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം ഭീകരാക്രമണങ്ങള്‍ നടക്കുന്നത്. ഛത്തീസ്ഗഡിലാണ് 21 ശതമാനം ആക്രമണങ്ങളാണ് റിപ്പേര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് മണിപ്പൂരും മൂന്നാം സ്ഥാനത്ത് ജമ്മു കശ്മീരുമാണുള്ളത്.

വിവരങ്ങള്‍

വിവരങ്ങള്‍

ആഭ്യന്തര മന്ത്രാലയം നല്‍കുന്ന കണക്ക് പ്രകാരം 2010 മുതല്‍ 2015 വരെയുള്ള കാലയളവിനുള്ളില്‍ 2,162 സാധാരണ പൗരന്മാരെയും 802 സുരക്ഷാ ഉദ്യോഗസ്ഥരെയും നക്‌സലൈറ്റുകള്‍ വധിച്ചിട്ടുണ്ട്. പട്ടിക വിഭാഗത്തില്‍പ്പെട്ടവരും സൈന്യത്തിന് വിവരങ്ങള്‍ കൈമാറുന്നവരുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെപ്പേരും.

 ഇരട്ടിയായി

ഇരട്ടിയായി

ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സൂത്രധാരന്മാരുടെ എണ്ണം 2015ല്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായി വര്‍ധിച്ചു.

English summary
Study repoert reveals Maoists fourth deadliest terror outfit after Taliban, IS, Boko Haram. Natinal Consortium prepared data on global terror attack that strucks people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X