കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനലില്‍ പ്രളയം... നദികള്‍ കരകവിയും; ഇന്ത്യ വെള്ളത്തിനടിയിലാകും... ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍

Google Oneindia Malayalam News

ദില്ലി: മതഗ്രന്ഥങ്ങളില്‍ പറയുന്ന പോലുള്ള ലോകവസാനത്തിലേക്ക് അടുക്കുകയാണോ? മനുഷ്യന്റെ അത്യാര്‍ത്തിയാണ് ലോകവസാനത്തിനും ദുരന്തങ്ങള്‍ക്കും വഴിയൊരുക്കുക എന്നാണ് വേദ മതങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവിടെ പുതിയ കാലാവസ്ഥാ പഠന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിരിക്കുന്നു. ലോകവസാനത്തെ കുറിച്ചല്ല. പകരം ദുരന്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട്. ഏത് സമയവും പ്രളയം വരാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്. അത്രമാത്രമാണ് ചൂട് വര്‍ധിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ഹിമാലയത്തിലെ മഞ്ഞുമലകള്‍ ഉരുകി തീരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഹിന്ദുകുഷ് ഹിമാലയ പര്‍വത മേഖലകളില്‍ ചൂട് മുമ്പത്തെക്കാളും വര്‍ധിച്ചിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ അധികം വൈകാതെ വന്‍ വിപത്തും മഹാപ്രളയവും വന്ന് സംഹാര താണ്ഡവമാടുന്ന ദിനങ്ങള്‍ അതിവിദൂരമല്ല. മാനവസമൂഹത്തെ തൊട്ടുണര്‍ത്തുകയാണ് പുതിയ വിവരങ്ങള്‍....

നേരിടുന്ന പ്രധാന ഭീഷണി

നേരിടുന്ന പ്രധാന ഭീഷണി

ആഗോളതാപനമാണ് ലോകം നേരിടുന്ന പ്രധാന ഭീഷണി. ദുരന്തങ്ങളും പ്രളയവുമെല്ലാം അതിന്റെ പരിണിതഫലമാണ്. ഇക്കാര്യത്തിലുള്ള മുന്നറിയിപ്പ് നേരത്തെ ശാസ്ത്രലോകം നല്‍കിയതുമാണ്. തുടര്‍ന്നാണ് താപനം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ച തുടങ്ങിയത്. അന്തരീക്ഷ ഊഷ്മാവ് രണ്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെ എത്തിക്കണമെന്നാണ് പാരിസ് കാലാവസ്ഥാ ഉച്ചകോടി തീരുമാനിച്ചത്.

ചൂട് കുറച്ചാലും ദുരന്ത സാധ്യത

ചൂട് കുറച്ചാലും ദുരന്ത സാധ്യത

ഇനി ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിച്ചാല്‍ തന്നെ വന്‍ ദുരന്തം ഒഴിയില്ലെന്ന് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഹിന്ദുകുഷ് ഹിമാലയ മേഖലയില്‍ ചൂട് 1.8 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്നാണ് പുതിയ പഠനം പറയുന്നത്. 2100 ആകുമ്പോഴേക്കും ഈ അവസ്ഥ സംജാതമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശങ്കപ്പെടുത്തുന്ന വിവരം

ആശങ്കപ്പെടുത്തുന്ന വിവരം

വടക്കുപടിഞ്ഞാറന്‍ ഹിമാലയം, കാറക്കോറം മേഖല എന്നിവിടങ്ങളില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുകയാണ്. ആഗോളതലത്തില്‍ ചൂട് വര്‍ധിക്കുന്ന തോതിനേക്കാള്‍ അധികമാണ് ഹിന്ദുകുഷ് മേഖലയിലെ ചൂട്. പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ തീരുമാനിച്ചതു പ്രകാരം രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനം എത്തിച്ചാല്‍ തന്നെ ഹിന്ദുകുഷ് മേഖലിയല്‍ 2.1 ഡിഗ്രി സെല്‍ഷ്യസ് ആകും താപനില.

മൂന്നിലൊന്ന് മഞ്ഞുമലകളും

മൂന്നിലൊന്ന് മഞ്ഞുമലകളും

ചൂട് ഈ തോതില്‍ വര്‍ധിക്കുമ്പോള്‍ ഹിന്ദുകുഷ് ഹിമാലയ മേഖലയിലെ മൂന്നിലൊന്ന് മഞ്ഞുമലകളും ഉരുകാന്‍ തുടങ്ങും. ഏഷ്യന്‍ രാജ്യങ്ങളിലെ നദികള്‍ അസ്ഥിരപ്പെടുമെന്നതാകും ഫലം. എപ്പോഴാണ് ജലനിരപ്പ് ഉയരുക എന്ന് പറയാന്‍ സാധിക്കാതെ വരും. വേനലില്‍ ചൂട് വര്‍ധിക്കുന്ന വേളയില്‍ ഒരുപക്ഷേ ജലനിരപ്പ് കുത്തനെ ഉയര്‍ന്ന് പ്രളയത്തിലേക്ക് നയിച്ചേക്കാം.

ഹിന്ദുകുഷ് ഹിമാലയ അസെസ്‌മെന്റ്

ഹിന്ദുകുഷ് ഹിമാലയ അസെസ്‌മെന്റ്

തിബറ്റന്‍ പ്ലാറ്റോ, മധ്യഹിമാലയന്‍ മേഖല, കാറക്കോറം എന്നിവിടങ്ങളില്‍ ചൂട് വന്‍തോതില്‍ ഉയരും. ഹിന്ദുകുഷ് ഹിമാലയ മേഖലയിലെ ശരാശരി ചൂടിനേക്കാള്‍ അധികം വരും ഈ പ്രദേശങ്ങളില്‍. ഹിന്ദുകുഷ് ഹിമാലയ അസെസ്‌മെന്റ് എന്ന പേരിലാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കാഠ്മണ്ഡു കേന്ദ്രമായ സംഘം

കാഠ്മണ്ഡു കേന്ദ്രമായ സംഘം

കാഠ്മണ്ഡു കേന്ദ്രമായുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടയ്ന്‍ ഡെവലപ്‌മെന്റ് (ഐസിഐഎംഒഡി) ആണ് ഏഷ്യയെ അപകടത്തിലേക്ക് നയിക്കുന്ന സാധ്യതകള്‍ വിശദമാക്കിയത്. ആഗോള താപനം മൂലം ഹിമാലയത്തിന് സംഭവിക്കുന്ന മാറ്റങ്ങളാണ് അവര്‍ പഠന വിധേയമാക്കിയത്. 350 ലധികം ഗവേഷകരും നയരൂപീകരണ വിദഗ്ധരും ഉള്‍പ്പെടുന്ന സംഘമാണ് പഠനം നടത്തിയത്.

മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വിധം

മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വിധം

മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വിധമുള്ള കാലാവസ്ഥാ വ്യതിയാനമാണ് പഠനത്തില്‍ വ്യക്തമാകുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഫിലിപ്പസ് വെസ്റ്റര്‍ പറയുന്നു. എട്ട് രാജ്യങ്ങളെയാണ് ദുരന്തം കാത്തിരിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ആഗോള താപനം മൂലം എട്ട് രാജ്യങ്ങള്‍ നശിക്കാന്‍ ഒരു നൂറ്റാണ്ട് പോലും വേണ്ട എന്നാണ് പഠനത്തില്‍ തെളിഞ്ഞത്.

ഏതാണ് ആ എട്ട് രാജ്യങ്ങള്‍

ഏതാണ് ആ എട്ട് രാജ്യങ്ങള്‍

3500 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഹിന്ദുകുഷ് ഹിമാലയ മേഖല എട്ട് രാജ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, ഇന്ത്യ, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെയാകും ദുരന്തം വേട്ടയാടുക. പത്ത് നദികള്‍ ഏത് സമയവും കരകവിഞ്ഞേക്കാം.

200 കോടി ജനങ്ങള്‍

200 കോടി ജനങ്ങള്‍

ഗംഗ, ബ്രഹ്മപുത്ര, സിന്ധു നദികളും ഏത് സമയവും കരകവിയാന്‍ സാധ്യതയുണ്ട്. ഏഷ്യയിലെ 200 കോടി ജനങ്ങള്‍ ഹിന്ദുകുഷ് ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ജലാശയങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ നദികളില്‍ മാറ്റം സംഭവിച്ചാല്‍ ശുദ്ധജലം ലഭിക്കുന്നതിന് പ്രയാസം നേരിടും. അത് മറ്റൊരു ദുരന്തത്തിന് വഴിയൊരുക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഓരോ പത്ത് വര്‍ഷത്തിലും

ഓരോ പത്ത് വര്‍ഷത്തിലും

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഹിന്ദുകുഷ് മേഖലയിലുണ്ടായ ചൂട് ഞെട്ടിപ്പുക്കുന്നതാണ്. ഓരോ പത്ത് വര്‍ഷത്തിലും 0.2 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവാണുണ്ടായിരിക്കുന്നത്. ശക്തമായ തണുപ്പുള്ള രാപ്പകലുകള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ ശക്തമായ ചൂടുള്ള രാപ്പകലുകള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഹിമാലയ മേഖലയില്‍ താരതമ്യേന ചൂട് കൂടുന്ന സാഹചര്യമാണ് കാണുന്നതെന്നും പഠനം പറയുന്നു.

അന്തരീക്ഷ മലിനീകരണം

അന്തരീക്ഷ മലിനീകരണം

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ശക്തിയേറിയ ജലമൊഴുക്ക് ഹിമാലയത്തില്‍ വര്‍ധിച്ചുവരികയാണ്. വരും വര്‍ഷങ്ങളിലും ഇത് വര്‍ധിക്കും. സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികള്‍ കരകവിയാന്‍ സാധ്യത ഏറെയാണ്. മഞ്ഞുമല ഉരുകുന്നതാണ് ഇതിന് കാരണം. ഗംഗ, ബ്രഹ്മപുത്ര നദികളിലാണ് കൂടുതല്‍ ജലമൊഴുക്കിന് സാധ്യത. ഹിന്ദുകുഷ് ഹിമാലയ മേഖലയിലെ അന്തരീക്ഷ മലിനീകരണം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരില്‍ പരിഹാസ്യനായി നരേന്ദ്ര മോദി; കൈവീശി അഭിവാദ്യം ചെയ്തു, തിരിച്ചു കൈവീശാന്‍ ആളില്ലകശ്മീരില്‍ പരിഹാസ്യനായി നരേന്ദ്ര മോദി; കൈവീശി അഭിവാദ്യം ചെയ്തു, തിരിച്ചു കൈവീശാന്‍ ആളില്ല

കേരളത്തിന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; 102 കോടി രൂപ അടയ്ക്കണമെന്ന് മോദി സര്‍ക്കാര്‍, പ്രളയ ബില്ല്കേരളത്തിന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; 102 കോടി രൂപ അടയ്ക്കണമെന്ന് മോദി സര്‍ക്കാര്‍, പ്രളയ ബില്ല്

English summary
Study warns: A third of Hindu Kush Himalaya glaciers will melt by 2100
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X