സുനന്ദയുടെ മരണം കൊലപാതകമെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചെന്ന് തരൂര്‍
ദില്ലി: സുനന്ദ പുഷക്കറിന്റെ മരണം കൊലപാതകമാണെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചെന്ന് ശശി തരൂര്‍ എംപി. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും തരൂര്‍. അന്വേഷണത്തില്‍ താന്‍ പൂര്‍ണമായും സഹകരിയ്ക്കുമെന്നും ശശി തരൂര്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്.
സുനന്ദയുടെ മരണം കൊലപാതകമാണെന്നും അഞ്ജാതരായ ഏതാനും പേര്‍ക്കെതിരെ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നുമുള്ള വാര്‍ത്ത തന്നെ ഞെട്ടിച്ചിരിയ്ക്കുകയാണെന്നാണ് ശശി തരൂര്‍ പറയുന്നത്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ഒരിയ്ക്കലും പ്രചീക്ഷിച്ചില്ല. സത്യസന്ധമായ അന്വേഷണം പ്രതീക്ഷിയ്ക്കുന്നുവെന്നും സത്യം മറനീക്കി വരട്ടെയന്നും തരൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ളവ ലഭിച്ചിട്ടില്ലെന്നും ഇത് ആവശ്യപ്പെടുമെന്നും തരൂര്‍ പറയുന്നു. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്നും വീണ്ടും അപേക്ഷ നല്‍കുമെന്നുമാണ് തരൂര്‍ പറയുന്നത്. സുനന്ദപുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്ന് ദില്ലി പൊലീസ് കമ്മീഷണറാണ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ശരി തരൂര്‍ പ്രതികരണവുമായി എത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ചോദ്യം ചെയ്യുമെന്നാണ് ദില്ലി പൊലീസ് പറയുന്നു.












Click it and Unblock the Notifications