കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നുകാലി സംഘത്തെ തടയാനെത്തിയ എസ്ഐയെ വെട്ടിക്കൊന്നു; ദാരുണമായ സംഭവം തമിഴ്നാട്ടിൽ

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ കന്നുകാലി മോഷണം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തി. നവല്‍പ്പെട്ട് പൊലീസ് സ്‌റ്റേഷനിലെ ഭൂമിനാഥൻ എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. നവൽപ്പെട്ട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് കൊല്ലപ്പെട്ട ഭൂമിനാഥൻ. ബൈക്കിൽ പെട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐയെ അക്രമിസംഘം നിർദാക്ഷിണ്യം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കന്നുകാലി കടത്തൽ പതിവായതോടെ പെട്രോളിംഗ് ഊർജിതമാക്കി ഇത്തരക്കാരെ പിടികൂടാനുള്ള ശ്രമം നടക്കവേയാണ് ദാരുണമായ സംഭവമുണ്ടായത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ഇന്ന് പുലർച്ചെയോടെയാണ് സംഭവം. നവൽപ്പേട്ട് സ്റ്റേഷൻ പരിധിയിൽ ബൈക്കിൽ പെട്രോളിംഗ് നടത്തവേയാണ് കന്നുകാലികൾ വ്യാപകമായി കടത്തുന്നതായുള്ള വിവരം എസ്.ഐ ഭൂമിനാഥൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കാനും പരിശോധന നടത്താനുമായി പിന്തുടർന്ന് പോകവേ പള്ളാത്തുരുത്തി ഗ്രാമത്തിൽ വച്ച് അക്രമിസംഘം എസ്ഐയെ കൊലപ്പെടുത്തുകയായിരുന്നു. തലങ്ങും വിലങ്ങും മർദ്ദിച്ചശേഷമാണ് വടിവാൾ ഉപയോഗിച്ച് സംഘം ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നത്.

murder

ശരീരമാസകലം വെട്ടിപ്പരിക്കേൽപ്പിച്ച് മരണം ഉറപ്പുവരുത്തിയശേഷം സമീപത്തെ റെയിൽവേ ഗേറ്റിന് സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് എസ്.ഐ കൊലപ്പെട്ട നിലയിൽ കിടക്കുന്നത് ആദ്യം കണ്ടെത്തുന്നത്. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി മേൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വിട്ടുകൊടുക്കും. തുടർന്ന് ജില്ലാ പൊലീസ് കേന്ദ്രത്തിലും ജോലിചെയ്തിരുന്ന സ്റ്റേഷനിലും പൊതുദർശനം നടത്തിയ ശേഷമായിരിക്കും ബന്ധുക്കൾക്ക് മൃതദ്ദേഹം കൈമാറുക. സമീപവാസികൾ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ഹോട്ട് ലുക്കില്‍ വീണ്ടും ഞെട്ടിച്ച് അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍

പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.നവൽപേട്ട് സ്റ്റേഷൻ പരിധിയിൽ ഇതിനുമുൻപും കന്നുകാലികളെയും ആടുകളെയും കടത്തി കൊണ്ടു പോകുന്ന സംഘം സജീവമായിരുന്നു. ഇവരെ പിടികൂടാനായി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മുൻപും ശ്രമങ്ങൾ നടത്തിയിരുന്നു.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Police officer hacked to death in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X