16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: എസ് ഐയുടെ മകന്‍ അറസ്റ്റില്‍
ചെന്നൈ: പോലീസ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിധരിപ്പിച്ച് 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എസ്.ഐയുടെ മകന്‍ അറസ്റ്റില്‍ . ചെന്നൈയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള കാമരാജപുരം പ്രദേശത്താണ് സംഭവം നടന്നത് .
മനവാല നഗര്‍ സ്‌റ്റേഷനിലെ എസ്.ഐയുടെ മകനായ ലളിത് കുമാര്‍(22) എന്ന യുവാവാണ് പിടിയിലായത്. 16കാരിയായ പെണ്‍കുട്ടി അമ്പലത്തില്‍ പോയി കാമുകനായ അജിത്തിനൊപ്പം മടങ്ങി വരുന്ന വഴി കമരജപുരം പ്രദേശത്തുള്ള ബന്ധുവിനെ കാണാന്‍ തീരുമാനിച്ചു.

ഇവര്‍ തിരിച്ചു വരുമ്പോള്‍ ബൈക്കില്‍ എത്തിയ ലളിത് പോലീസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇരുവരെയും പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നും മാതാപിതാക്കളെ വിവരമറിയിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ
പെണ്‍കുട്ടി തന്റെ കൂടെ വന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോവില്ലെന്ന് ലളിത് പറഞ്ഞുവത്ര. തുടര്‍ന്ന് പെണ്‍കുട്ടിയെ ലളിത് തന്റെ ബൈക്കിന്റെ പിന്നില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെട്രോളിങ്ങിനായി വന്ന പോലീസ് ഇതു കാണുകയായിരുന്നു. പോലാസിനെ കണ്ട് ലളിത് ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.












Click it and Unblock the Notifications