കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ് ലെഫ്റ്റനന്റ് ശിവാംഗി ഇന്ത്യന്‍ നേവിയിലെ ആദ്യ വനിതാ പൈലറ്റ്

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇന്ത്യന്‍ നേവിയുടെ ആദ്യ വനിതാ പൈലറ്റെന്ന ബഹുമതി സബ് ലെഫ്റ്റനന്റ് ശിവാംഗിയ്ക്ക്. ബിഹാറിലെ മൂസാഫര്‍പൂര്‍ സ്വദേശിയാണ് ശിവാംഗി. പ്രാഥമിക പരിശീലനത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് നാവിക സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കൊച്ചി നേവല്‍ ബേസില്‍ ഇന്ന് ചുമതലയേറ്റ ശിവാംഗി നാവിക സേനയുടെ ഡോര്‍ണിയര്‍ നിരീക്ഷണ വിമാനം പറപ്പിക്കും.

 താരസംഘടന ഡിസംബര്‍ അഞ്ചിന് നിര്‍മാതാക്കളെ കാണും, മോഹന്‍ലാലിന്റെ നിലപാട് നിര്‍ണായകം!! താരസംഘടന ഡിസംബര്‍ അഞ്ചിന് നിര്‍മാതാക്കളെ കാണും, മോഹന്‍ലാലിന്റെ നിലപാട് നിര്‍ണായകം!!

തന്റെ ഏറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഇതെന്ന് ശിവാംഗി പറയുന്നു. തനിക്കും തന്റെ മാതാപിതാക്കള്‍ക്കും ഇത് അഭിമാന നിമിഷമാണ്. വളരെ നാളായുള്ള തന്റെ ആഗ്രഹം, അവസാനം അത് സംഭവിച്ചു. ഇതെങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. ഇത് വലിയൊരു അനുഭവമാണ്. പരിശീലനത്തിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് താനെന്നും ശിവാംഗി കൂട്ടിച്ചേര്‍ത്തു. കൊച്ചി നേവല്‍ ബേസില്‍ ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

shivangi

സ്ത്രീകള്‍ എപ്പോഴും നേവിയിലുണ്ടായിരുന്നു. പക്ഷേ അവര്‍ ഒരിക്കലും കോക്ക്പിറ്റില്‍ എത്തിയിട്ടില്ല. ഇത് വളരെ വ്യത്യസ്തമായ ഒരു കാര്യമാണ്. ഒരു വനിത ഇതാദ്യമായി നേവിയിലെ കോക്ക്പിറ്റില്‍ എത്തുന്നു. ഇതുവഴി മറ്റു സ്ത്രീകള്‍ക്കും പ്രതിരോധ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ വഴിയൊരുക്കുന്നു. ചിലപ്പോള്‍ അവര്‍ ചോപ്പര്‍ വിമാനങ്ങളിലും യുദ്ധവിമാനങ്ങളിലും വരെ ഇനി പോയേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ എസ് ദാമിനി രാജ്യത്തെ ആദ്യ വനിതാ ഫ്‌ലൈറ്റ് കമാന്‍ഡറെന്ന ബഹുമതി നേടിയിരുന്നു. ഹിന്‍ഡന്‍ എയര്‍ബേസിലെ ചേതക്ക് ഹെലികോപ്റ്റര്‍ യൂണിറ്റിലാണ് ഫ്‌ലൈറ്റ് കമാന്‍ഡറായി ദാമിനി ചുമതലയേറ്റത്.

English summary
Sub. lieutenant Shivangi is the first female Indian navy pilot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X