നേതാജിയുടെ വിമാന അപകടം; ദുരൂഹതയുമായി വീണ്ടും സര്‍ക്കാര്‍ രേഖകള്‍
ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാന അപകടത്തില്‍ മരിച്ചുവോ ഇല്ലയോ എന്ന കാര്യത്തില്‍ പതിറ്റാണ്ടുകളായി അന്വേഷണം നടന്നുവരികയാണ്. ഇതുസംബന്ധിച്ച പല രേഖകളും, വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുവരെയായി കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളിലും നേതാജിയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകള്‍ അവശേഷിപ്പിക്കുകയാണ്.
1945 ഓഗസ്റ്റ് 18ന് നടന്ന വിമാനാപകടത്തില്‍ നേതാജി മരിച്ചുവെന്നാണ് പൊതുവെ പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ വാച്ചും മറ്റും അപകടസ്ഥലത്തുനിന്നും കണ്ടെടുത്തതാണ് പ്രധാന തെളിവുകള്‍ എന്നാല്‍ 1946ല്‍ നേതാജി നടത്തിയ റേഡിയോ സംപ്രേക്ഷണത്തിന്റെ ചില രേഖകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

1945 ഡിസംബര്‍ 26, 1946 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് റേഡിയോ സംപ്രേക്ഷണം നടത്തിയിരുന്നത്. ഇന്ത്യയ്ക്ക് അടുത്തുതന്നെ സ്വാതന്ത്ര്യം കിട്ടുമെന്നും ബ്രിട്ടീഷ് സാമ്രാജ്യത്വം തകരുമെന്നും നേതാജി റേഡിയോയിലൂടെ വ്യക്തമാക്കുന്നു. ലോകശക്തിയുടെ സുരക്ഷിതത്വത്തിലാണ് താനെന്നും ഇതില്‍ പറയുന്നുണ്ട്.
സുഭാഷ് ചന്ദ്രബോസ് ഗുംനാമി ബാബയെന്ന പേരില്‍ ഇന്ത്യയില്‍ ഏറെനാള്‍ താമസിച്ചതായും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരോടും അധികം സംസാരിക്കാതിരുന്ന ഗുംനാമി ബാബയ്ക്ക് സുഭാഷ് ചന്ദ്രബോസിനോട് ഏറെ രൂപസാദൃശ്യമുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ പെട്ടിയില്‍ നിന്നും നേതാജിയുടെ ചില ചിത്രങ്ങള്‍ പിന്നീട് കണ്ടെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications