Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതി പരാമർശിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ്

കൊൽക്കത്ത: സുഭാഷ് ചന്ദ്രബോസിന്റെ ജൻമവാർഷിക ആഘോഷ വേളയിൽ അദ്ദേഹത്തിന്റെ മരണതീയതി പരാമർശിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊലക്കത്തയിലെ ഭവാനിപൂർ പോലീസ്. ഹിന്ദു ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് നടപടി. ജനവരി 23 ന് സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനത്തിൽ രാഹുൽ ഗാന്ധി പങ്കുവെച്ച കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു മഹാസഭ പരാതി നൽകിയത്.

സുഭാഷ് ചന്ദ്രബോസിന് ആദരാജ്ഞലി അർപ്പിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധി തീയതി പരാമർശിച്ചത്. 1945 ഓഗസ്റ്റ് 18 ആണ് അദ്ദേഹത്തിന്റെ മരണ തീയതി എന്നാണ് രാഹുൽ കുറിച്ചത്. സൈഗോണിൽ നിന്ന് നേതാജിയുമായി അന്നത്തെ സോവിയറ്റ് യൂണിയൻ്റെ അധീനതയിലുള്ള മഞ്ചൂറിയയിലേക്ക് പോകേണ്ട വിമാനം തായ്ഹോകുവിൽ തകർന്ന് വീണെന്ന പറയപ്പെടുന്ന അതേ തീയതിയാണ് രാഹുൽ പരാമർശിച്ചത്.

rahul

അതേസമയം രാഹുലിന്റെ കുറിപ്പിനെതിരെ ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറി. ദക്ഷിണ കൊൽക്കത്തയിലെ എൽജിൻ റോഡിലുള്ള നേതാജിയുടെ തറവാട്ടുവീട്ടിന് മുൻപിൽ വെച്ചായിരുന്നു പ്രതിഷേധം. നേതാജിയെ കുറിച്ച് തെറ്റായ വിവരങ്ങൾ പങ്കുവെച്ചാൽ അതിനെതിരെ ശക്തമായ പ്രതിഷേധം തുടർന്നും ഉണ്ടാകുമെന്നും കോൺഗ്രസ് വിടാൻ നേതാജിയെ പ്രേരിപ്പിച്ച തന്റെ കുടുംബാംഗങ്ങളുടെ അതേ പാരമ്പര്യമാണ് രാഹുൽ ഗാന്ധിയും പിന്തുടരുന്നതെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷൻ ചന്ദ്രച്ചുത് ഗോസ്വാമി പറഞ്ഞു.

'രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ മുൻഗാമികളും നേതാജിയുടെ ഓർമകൾ തുടച്ചുനീക്കാനാണ് എപ്പോഴും ശ്രമിച്ചിരുന്നത്. ഇന്ത്യയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ ഇതിന് ശിക്ഷിക്കും. നേതാജിയെ കുറിച്ച് എന്ത് തെറ്റായ വിവരങ്ങൾ പറഞ്ഞാലും അതിനെതിരെ ഞങ്ങൾ പ്രതിഷേധിക്കും', ഗോസ്വാമി പറഞ്ഞു.

അതേസമയം വിഷയത്തിൽ നേരത്തേ രാഹുലിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് തൃണമൂൽ നേതാവ് കുണാൽ ഘോഷ് ആവശ്യപ്പെട്ടു. 'നേതാജിയുടെ മരണത്തിലെ ദുരൂഹത മൂടിവെക്കാനാണ് കോൺഗ്രസ് എക്കാലവും ശ്രമിച്ചത്. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹത എപ്പോഴും അവർ മൂടി വെച്ചു. നേതാജി എവിടെയായിരുന്നെന്നോ, എവിടെയാണെന്നോ അവർ പറഞ്ഞിട്ടില്ല.ഇപ്പോഴിതാ രാഹുൽ ഗാന്ധി നേതാജിയുടെ ചരമ ദിനം പറഞ്ഞിരിക്കുന്നു. അദ്ദേഹം ഉടൻ മാപ്പ് പറയണം', രാഹുൽ ഗാന്ധി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+