നേതാജിയുടെ വിമാനം തകര്‍ന്നു, അവസാന വാക്കകളും അന്ത്യനിമിഷങ്ങളും വിവരിക്കുന്നതിങ്ങനെ, കണ്ണു നിറയും...
ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തിലെ ദുരൂഹതകളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ കൂടി. നേതാജി കൊല്ലപ്പെട്ടു എന്നു കരുതുന്ന തയ്വാവാനിലെ വിമാനപകടത്തിന്റെ ദൃക്സാക്ഷിഎന്നു പറയുന്നവരുടെ മൊഴികളാണ് ബ്രിട്ടീഷ് വെബ്സൈറ്റ് പുറത്തു വിട്ടത്.
ഇതോടെ വിമാനപകടത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ 1964 വരെ നേതാജി ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന വാദത്തിന് കൂടുതല്‍ പ്രചാരം ലഭിക്കവേയാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്.

സാക്ഷി വിവരണം
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ദപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തായ്വവാനിലെ വിമാനപകടത്തെ കുറിച്ചാണ് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരിക്കുന്നത്. തങ്ങളുടെ കണ്മുന്നിലാണ് നേതാജി മരിച്ചു വീണതെന്നാണ് സാക്ഷി മൊഴി.

ജീവിച്ചിരുന്നുവെന്നുള്ള വാദം
വിമാനപകട വാര്‍ത്ത വ്യാജമായിരുന്നുവെന്നും നേതാജി 1964 വരെ ജീവിച്ചിരുന്നുവെന്നുള്ള വാദങ്ങള്‍ക്ക് കൂടൂതല്‍ പ്രചാരം ലഭിക്കവേയാണ് നേതാജിയുടെ മരണനിമിഷങ്ങളെ കുറിച്ചുള്ള സാക്ഷി വിവരണം പുറത്തു വന്നത്.

പുറത്തു വിട്ടത് ലണ്ടന്‍ വെബ്സൈറ്റ്
നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെട്ട ഷാനവാസ് കമ്മിറ്റിയ്ക്ക് ലഭിച്ച സാക്ഷിമൊഴികളാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്ത്തിക്കുന്നല ബോസ് ഫയല്‍സ് എന്ന സൈറ്റ് പുറത്തു വിട്ടിരിക്കുന്നത്.

എഞ്ചിന് തകരാര്‍
വിമാനത്തിന്റെ ഇടതു വശത്തെ എന്ജിന് എന്തോ തകരാറുള്ളതായി തനിക്ക തോന്നിയെന്ന് ജപ്പാന്‍ക്കാരനായ എയര്സ്റ്റാഫ് ഓഫീസര്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം ഭദ്രമാണെന്ന് കൂടെ ഉണ്ടായിരുന്ന എന്‍ജിനിയര്‍ സാക്ഷ്യപ്പെടുത്തിയതോടെ വിമാനം പറത്തുകയായിരുന്നു.

റഹ്മാന്റെ മൊഴി ഇങ്ങനെ
വിമാനം പറന്നുയര്‍ന്ന് ഉടനെ എന്തോ ഒരു സ്ഫോടന ശബ്ദം കേട്ടു. വിമാനം പെട്ടെന്ന് ക്രാഷ് ലാന്‍ഡ് ചെയ്തു. എങ്ങനെയും മുന്‍വശം വഴി ഇറങ്ങി ഓടാന്‍ താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പിറകു വശത്തുകൂടി രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നു. വിമാനത്തിന്റെ എഞ്ചിന്റെ കാര്യത്തില്‍ ആദ്യം സംശയം തോന്നിയെങ്കിലും പിന്നീട് പറത്തുകയായിരുന്നു. എന്നാല്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം പൊട്ടിത്തെറിച്ചെന്നാണ് സഹയാത്രികനായ കേണല്‍ ഹബീബുര്‍ റഹ്മാന് നല്കിയ മൊഴി.

തീയില്‍ അകപ്പെട്ട് നേതാജി
രക്ഷപ്പെടാന്‍ മറ്റു വഴികളില്ലാതെ വിമാനത്തിന്റെ കത്തുന്ന ഭാഗത്തിലൂടെ നേതാജി പുറത്തേക്ക് ഓടുകയായിരുന്നു. അദ്ദേഹത്തിന്റെ ദേഹത്ത് അപ്പോള്‍ തീയുണ്ടായിരുന്നുവെന്നും പറയുന്നു. താനും തീയിലൂടെ അദ്ദേഹത്തിന്റെ പിറകിലേക്ക് ഓടിയിരുന്നു. അദ്ദേഹം ധരിച്ച കാക്കി വസ്ത്രത്തിന് എളുപ്പം തീപ്പിടിക്കുകയായിരുന്നു. എന്നാല്‍ കമ്പിളിപ്പുതപ്പ് ധരിച്ച തന്നെ തീതൊട്ടില്ലെന്നും റഹ്മാന് പറയുന്നു.

രക്ഷപ്പെടുമെന്ന് തോന്നുന്നില്ല
തീപ്പിടിച്ചിരിക്കുന്ന നേതാജിയുടെ വസ്ത്രങ്ങള്‍ താന്‍ കീറിയയെറിയുകയായിരുന്നുവെന്ന് റഹ്മാന്ർ പറയുന്നു. പെട്ടെന്ന് തന്നെ നേതാജിയെ നിലത്ത് കിടത്തി അദ്ദേഹത്തിന്റെ തലയുടെ ഇടതു ഭാഗത്ത് ആഴത്തില്‍ മുറിവ് ഉണ്ടായിരുന്നു. മുടിയെല്ലാം പൊള്ളലേറ്റ് കരിഞ്ഞിരുന്നു. മുഖത്തും നന്നായി പൊള്ളലേറ്റിരുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലല്ലൊയെന്ന് അദ്ദേഹം തന്നോടു ചോദിച്ചതായി റ്ഹ്മാന്‍ പറയുന്നു. ഞാന്‍ രക്ഷപ്പെടുമെന്നു തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതായും റഹ്മാന് പറയുന്നു.

നേതാജിയുടെ അവസാന വാക്കുകള്‍
നിങ്ങള്‍ രാജ്യത്തേക്ക് പോകുമ്പോല്‍ അവസാന നിമിഷം വരെ ഞാന്‍ സ്വതന്ത്രനായി പോരാടിയെന്ന് ജനങ്ങളോട് പറയണം. സ്വാതന്ത്യത്തിനായി പോരാട്ടം തുടരണം. ഭാരതം സ്വതന്തമാകുന്ന നിമിഷം ഇനി അകലെയല്ലയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ എക്കാലത്തും അടിമയാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications